അഴിമതി നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് കുരുക്കുമായി സൗദി


സൗദി: അഴിമതി വിരുദ്ധ അതോറിറ്റി പുതുതായി സർക്കാർ‍ അർദ്ധ സർ‍ക്കാർ ഉദ്യോഗസ്ഥർ‍ ഉൾ‍പ്പെട്ട നൂറ്റി അന്‍പതോളം അഴിമതി കേസുകള്‍ കൂടി രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇത്തവണ പ്രതിരോധ മന്ത്രാലയത്തിലെ ഉന്നതർ ഉൾ‍പ്പെടയുള്ളവരും പിടിയിലായിട്ടുണ്ട്. സൗദി അഴിമതി വിരുദ്ധ അതോറിറ്റി അധികൃതരാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

സാമ്പത്തിക വഞ്ചന, കൈക്കൂലി, അഴിമതി എന്നീ വകുപ്പുകളിലാണ് കേസുകള്‍ രജിസ്ററര്‍ ചെയ്തിട്ടുള്ളത്. 226 പേരെ കേസുകളുമായി ബന്ധപ്പെട്ട് പ്രതിചേർ‍ത്തിട്ടുണ്ട്. പ്രതികളിൽ നിന്നും മില്ല്യണ്‍ കണക്കിന് വരുന്ന പണവും മറ്റു അമൂല്ല്യ വസ്തുക്കളും പിടിച്ചെടുത്തതായും അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

You might also like

Most Viewed