ക്യാന്‍സർ ചികിത്സയ്ക്ക് വകയില്ലാതെ പിഞ്ചു കുഞ്ഞുങ്ങളുടെ അമ്മ


ലക്ഷ്മി
 
കൊച്ചി: ക്യാന്‍സർ ചികിത്സയ്ക്ക് വകയില്ലാതെ ഒന്നര വയസ്സുകാരി മകളുടെയും, പതിനൊന്ന് വയസുള്ള മകന്റെയും അമ്മയായ രജനി  സുമനസ്സുകളുടെ കാരുണ്യം തേടുന്നു.  എറണാകുളം  കുരീക്കാട് ചന്തപറന്പ് കോളനിയിലെ രജനിയാണ് ക്യാൻസർ (സിനോമിയൽ സാർകോമ ഓഫ് കിഡ്നി) ചികിത്സയ്ക്ക് വകയില്ലാതെ ബുദ്ധിമുട്ടുന്നത്. ഓട്ടോ റിക്ഷ ഡ്രൈവറായ മനോജിന്റെ ഭാര്യയാണ് മുപ്പതു വയസ്സുകാരിയായ രജനി. കിഡ്നിയിൽ ക്യാൻസർ  ബാധിച്ചതിനു ശേഷം ഏതാണ്ട് 25 റേഡിയേഷനുകൾ ഇത് വരെ ചെയ്തുവെങ്കിലും ഇനിയും അഞ്ചെണ്ണം ബാക്കിയാണ്.  കൂലപ്പിണക്കാരനായ അച്ഛന്റെ വരുമാനമാണ് പിന്നെയുള്ള ഏക ആശ്വാസം. രജനിക്കൊപ്പം ആശുപത്രിൽ പോകേണ്ടതുകൊണ്ട് ആഴ്ചകളായി മനോജിന് ജോലിക്ക് പോകാൻ ആകുന്നില്ല. 
 
2015 ലാണ് ആദ്യമായി രജനിയുടെ രോഗം സ്ഥിരീകരിക്കുന്നത്. സര്‍ക്കാരിന്റെ ചികിത്സാസഹായങ്ങള്‍ ലഭിക്കാൻ കാലതാമസം വരുമെന്നതിനാൽ അടുത്ത റേഡിയേഷന് പോകാൻ വകയില്ലാത്ത അവസ്ഥയിലാണ് രജനി. പ്രസവ ശേഷം വയർ വല്ലാതെ വീർത്തുവന്ന സംശയം ഉണ്ടായതിനാൽ എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ  ചികിത്സതേടി. ആശുപത്രി അധികൃതർ നിർദ്ദേശിച്ചതിനെ  തുടർന്ന്  സി ടി സ്കാനിങ്ങിനു വിധേയ ആയപ്പോഴാണ് കിഡ്നിയിൽ ട്യൂമറാണെന്ന് സ്ഥിരീകരിക്കുന്നത്. തുടർന്ന് എറണാകുളത്തെ തന്നെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയായി.  എന്നാൽ ശസ്ത്രക്രിയയുടെ ഇടയിൽ ട്യുമർ പൊട്ടിയതും, തുടർന്ന് ആ സ്രവം ഉള്ളിലേക്ക് ഒഴുകിയതും രജനിയുടെ ആരോഗ്യസ്ഥിതി  കൂടുതൽ വഷളാക്കി. ചുരുക്കം ചിലർക്കാണ് കിഡ്നിയിൽ ട്യൂമർ വരുക എന്നുള്ളതിനാൽ മിക്ക സർക്കാർ ആശുപത്രികളിലും ചികിത്സ ലഭ്യമല്ല.അതിനാൽ  സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയായി എന്ന് രജനി ഫോർ പി എം ന്യൂസിനോട് പറഞ്ഞു. കൂടാതെ ഒരു ദിവസം ഒരു റേഡിയേഷൻ എന്ന നിലയിലാണ്  രജനിക്ക് ഡോക്ടർമാർ ചികിത്സ നിർദ്ദേശിച്ചിരുന്നത്. ഇപ്പോൾ തന്നെ ചികിത്സാ ചെലവ് 4 ലക്ഷം കടന്നു. റേഡിയേഷൻ ഇനത്തിൽ മാത്രം ഒരു ലക്ഷം രൂപ ആയിട്ടുണ്ട്. ചികിത്സാ ചിലവിനായി ആകെയുള്ളള  മൂന്നു സെന്റ്  സ്ഥലത്തിന്റെ ആധാരം സർവീസ് സഹകരണ ബാങ്കിൽ  പണയപ്പെടുത്തിയിരിക്കുകയാണ്. ഇത് തന്നെ പണം തിരിച്ചടയ്ക്കാൻ വഴിയില്ലാതെ ബാങ്കിൽ കുടിശ്ശികയും വന്നിട്ടുണ്ട്. തുടര് ചികിത്സയും റേഡിയേഷനും  ഇനിയും പണം  ആവശ്യമായതിനാൽ എന്ത് ചെയ്യണം എന്ന് അറിയാതെ വലയുകയാണ് രജനിയുടെ നിർദ്ധന കുടുംബം. 
 
ചികിത്സ പാതി വഴിയിൽ  എത്തി നില്ക്കുന്ന രജനിയേയും കുടുംബത്തെയും സഹായിക്കാൻ താത്പര്യമുള്ള  വായനകാർക്ക് താഴെ കാണുന്ന അക്കൗണ്ട് നന്പറിലേയ്ക്ക് ചികിത്സാ സഹായം നൽകാവുന്നതാണ്. 
 
ACCOUNT HOLDER : REJANI MANOJ 
 
ADDRESS :KARIMUMKUZHIYIL (H)
CHANDHAPARAMBU COLONY
KUREEKKAD PO 
 
ACCOUNT NO : 33421713464
 
IFSC CODE : SBI N0011917

You might also like

Most Viewed