രോഗശയ്യയിലായ മലയാളി സുമനസ്സുകളുടെ സഹായം തേടുന്നു


മനാമ: കുടുംബം പോറ്റാൻ ബഹ്റിനിൽ ജോലിക്കെത്തിയ മലയാളി രോഗ ശയ്യയിൽ. ബഹ്റിനിൽ ടൈലറായി ജോലി ചെയ്യുന്ന മലപ്പുറം കൊടുവായൂർ സ്വദേശി ബാലകൃഷ്ണനാണ് പക്ഷാഘാതം പിടിപെട്ട് സൽമാനിയ ആശുപത്രിയിൽ കഴിയുന്നത്. ഗുദൈബിയ ഫിലിപ്പിനോ പാർക്കിനു സമീപം സഫീൻ ടൈലേഴ്സ് എന്ന സ്‌ഥാപനം നടത്തുന്ന ബാലകൃഷ്ണൻ 10  വർഷമായി ബഹ്റിനിൽ എത്തിയിട്ട്. ജൂൺ 23ന് രാവിലെ താമസ സ്‌ഥലത്തു നിന്നു ഉറങ്ങി എഴുന്നേറ്റപ്പോഴാണ്  തളർച്ച അനുഭവപ്പെട്ടത്. രക്തസമ്മർദ്ദവും  പ്രമേഹവും ഉള്ള ബാലകൃഷ്ണന്റെ ഒരു വശം പെട്ടെന്ന് തളർന്ന അവസ്‌ഥയിലാവുകയായിരുന്നു. സംസാരിക്കാൻ കഴിയുന്നുണ്ട്. എന്നാൽ  ഇനി ടൈലറിംഗ് ജോലി ചെയ്യാൻ കഴിയുമോ എന്നുള്ള ആശങ്കയിലാണുള്ളത്. ദീർഘ നാളത്തെ ചികിത്സ ലഭിച്ചാൽ പൂർവ്വ സ്‌ഥിതി കൈവരിക്കാൻ ആകുമെന്ന് ഡോക്ടർമാർ പറഞ്ഞിട്ടുണ്ട്. അതിനു നാട്ടിലെ ഏതെങ്കിലും മികച്ച ആശുപത്രിയിൽ ചികിത്സ തേടേണ്ടി വരും. ഇത്രയും കാലത്തെ പ്രവാസ ജീവിതത്തിലെ അദ്ധ്വാനത്തിൽ നിന്നു ഒന്നും സന്പാദിക്കാൻ  കഴിഞ്ഞിട്ടില്ലാത്ത ബാലകൃഷ്ണൻ കിടപ്പിലായതോടെ  നാട്ടിൽ പത്താം ക്ലാസിലും മൂന്നാം ക്ലാസിലും പഠിക്കുന്ന പെൺ മക്കളും ഭാര്യയും അടങ്ങുന്ന കുടുംബം ആശങ്കയിലായിരിക്കുകയാണ്. സുമനസ്സുകളുടെ സഹായം ഉണ്ടെങ്കിൽ നാട്ടിലേയ്ക്ക് പോയി ചികിത്സ നേടാൻ കഴിയുമെന്ന് ബാലകൃഷ്ണൻ പറഞ്ഞു. ബാലകൃഷ്ണന്റെ ഫോൺ നന്പർ 34039844.

 

You might also like

Most Viewed