ബഹറിനിൽ ജോലി ചെയ്യുന്ന യുവതിയുടെ മകൾക്ക് അപൂർവ്വ രോഗം


മനാമ : അപൂർ‍വമായ ഉദര രോഗം ബാധിച്ച മൂന്ന് വയസ്സുകാരിയുടെ ജീവൻ രക്ഷിക്കാൻ കെ.എം.സി.സി കൈകോർ‍ക്കുന്നു. കോഴിക്കോട് ജില്ലയിലെ കക്കോടി കുമാരസ്വാമി കോരായി കുന്നുമ്മൽ ഫൈജാസ്− - അർ‍ഷിത ദന്പതികളുടെ മൂന്ന് വയസ്സുകാരിയായ മകൾ ഐഷ ഷഹ്‌ലയാണ് ജന്മനാ അപൂർ‍വ രോഗത്തിനടിമയായത്. പൊക്കിൾ കൊടിയിലൂടെയുള്ള ര

ക്ത പ്രവാഹം നിലയ്ക്കാത്തതാണ് രോഗം. ആന്തരിക അവയവങ്ങളിൽ ഇതുമൂലം പഴുപ്പു ബാധിക്കുന്നു.മൂന്ന് ഘട്ടങ്ങളായുള്ള ശസ്ത്രക്രിയയിലൂടെ രോഗം മാറ്റാൻ കഴിയുമെന്നാണ് കോഴിക്കോട് മെഡിക്കൽ കോളജിലേയും ബേബി മെമ്മോറിയൽ ആശുപത്രിയിലേയും വിദഗ്ദ്ധർ പറയുന്നത്.ആദ്യഘട്ട ശസ്ത്രക്രിയ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചെയ്തു കഴിഞ്ഞു. ഇതിന് ഒന്നര ലക്ഷത്തോളം രൂപ ചെലവായി. ഓരോ മാസം ഇടവിട്ടു മറ്റ് രണ്ട് ശസ്ത്രക്രിയകളും ചെയ്യണമെന്നാണ് ഡോക്ടർമാ‍ർ പറയുന്നത്. ഇതിനെല്ലാം കൂടി എട്ട് ലക്ഷം രൂപയോളം ചിലവു വരും. കൂലിപ്പണിക്കാരനായ ഫൈജാസിന് ഇത്രയും പണം കണ്ടെത്താനുള്ള മാർ‍ഗ്ഗമില്ലഅർഷിതയുടെ ഉമ്മ ഷാഹിദ ബഹ്‌റിനിൽ അറബിയുടെ വീട്ടിൽ ജോലിക്കാരിയാണ്. ഇവർ സമീപിച്ചതിനെ തുടർന്ന് സഹായ ധനം സ്വരൂപിക്കാൻ കെ.എം.സി.സി രംഗത്തുവരികയായിരുന്നു. കുട്ടിയുടെ ജീവൻ‍ രക്ഷിക്കാൻ സഹായിക്കാൻ തയ്യാറുള്ള സുമനസ്സുകൾ ഷാഹിദ− (34309147), സൂപ്പി ജീലാനി− (38373491) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

You might also like

Most Viewed