ശസ്ത്രക്രിയയ്ക്ക് കാത്തു നിൽക്കാതെ സാന്റോ യാത്രയായി


കൊച്ചി: ഹൃദയം മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള സഹായം വാങ്ങാതെ സാന്റോ (14 ) വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ദീർഘനാളായി ചികിത്സയിലായിരുന്നു സാന്റോ. പനി വന്നതിനെ തുടർന്ന് ഹൃദയത്തിനുണ്ടായ അണുബാധമൂലം ഹൃദയ പേശികൾ തകർന്നതായിരുന്നു സാന്റോയുടെ രോഗം . കുട്ടിയ്ക്ക് കഴിഞ്ഞ ആഴ്ച ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് കൃത്രിമ ഹൃദയം ഘടിപ്പിക്കുകയുണ്ടായി. ഇതിലാണ് കുട്ടിയുടെ ജീവൻ നിലനിർത്തിയത്. എന്നാൽ കൃത്രിമ ഹൃദയം ശരീരത്തിൽ ഒരു മാസത്തിൽ കൂടുതൽ നിലനിർത്താൻ ആകില്ല. ഏകദേശം 25 ലക്ഷം രൂപയാണ് കുട്ടിയുടെ ശരീരത്തിൽ കൃത്രിമ ഹൃദയം ഘടിപ്പിച്ചതിനു ചെലവായത്.


കുട്ടിയുടെ ബന്ധുവായാ ബഹ്റൈൻ പ്രവാസിയായായ അനീഷ് ജോൺ ആണ് കുട്ടിയുടെ മരണവാർത്ത പങ്ക് വച്ചത് .കഴിഞ്ഞ ദിവസം സാന്റോയുടെ ചിത്സയ്ക്ക് ആവശ്യമായ പണം അഭ്യർത്ഥിച്ചു 4pm ന്യൂസ് വാർത്ത നൽകിയിരുന്നു.

 

You might also like

Most Viewed