മുൻ ബഹ്റിൻ പ്രവാസി ചികിത്സാ സഹായം തേടുന്നു


മനാമ: ദീർഘകാലം ബഹ്‌റിനിൽ വ്യവസായി ആയിരുന്ന ശ്രീധരൻ ശൈലേന്ദ്രൻ ചികിത്സയ്ക്ക് പണമില്ലാതെ വലയുന്നു. 52 വയസ്സുകാരനായ ശ്രീധരൻ   ശൈലേന്ദ്രനാണ്  കരൾ രോഗത്തെ തുടർന്ന് സുമനസ്സുകളുടെ സഹായം തേടുന്നത്.  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽ‌സയിലാണിപ്പോൾ ഇദ്ദേഹം. 
1984 മുതൽ 2011 വരെ ബഹ്റിനിലുണ്ടായിരുന്ന ശൈലേന്ദ്രൻ ബിസിനസ്സ് മൂലം ഉണ്ടായ ലക്ഷങ്ങളുടെ കട ബാധ്യത തീർക്കനായി നാട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു. എന്നാൽ കേരളത്തിൽ എത്തിയ ശേഷം സാന്പത്തിക സ്ഥിതി കൂടുതൽ വഷളായി. അതിനിടെ ബഹ്റിനിൽ വെച്ച് ശൈലേന്ദ്രൻ നൽകിയ ചെക്കുകൾ മടങ്ങിയതോടെ ശൈലേന്ദ്രന് പണം കടം നൽകിയിയിരുന്നവർ കേസ് നൽകിയിരുന്നു. ഇപ്പോൾ ശൈലേന്ദ്രന്റെ കിടപ്പാടം വരെ ജപ്തി ഭീഷണിയിലാണ്.
ഇതിനിടെ രക്തസമ്മർദവും ആൾക്കഹോളിക്‌ ഹെപ്പറ്റെറ്റിസും ഇദ്ദേഹം ബാധിച്ചു. സ്കാനിങ്ങിൽ ഇദ്ദേഹത്തിന് സിറോസിസ് ഉണ്ടെന്നും വ്യക്തമായി. കരൾ മാറ്റി വെയ്ക്കുക അല്ലാതെ മറ്റുമാർഗ്ഗങ്ങളില്ലെന്നും അല്ലെങ്കിൽ ഒരു വർഷത്തിൽ കൂടുതൽ അദ്ദേഹം ജീവിക്കുകയില്ലെന്നുമാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ നിലവിൽ കുടുംബം കടുത്ത സമാപത്തിക പ്രതിസന്ധിയിൽ ആണെന്നും കൈയ്യിലുള്ള വസ്തുക്കൾ വിറ്റ് ചികിത്സ  നടത്താമെന്നുണ്ടെങ്കിൽ തന്നെയും കാലതാമസം നേരിടുമെന്നും  കുടുംബാംഗങ്ങൾ പറയുന്നു. കരൾ മാറ്റി വെയ്ക്കുന്നതാനായി 25 ലക്ഷം രൂപയാണ് വേണ്ടി വരുന്നത്. ഇനി 19 ലക്ഷം കൂടി ഉണ്ടെങ്കിൽ മാത്രമേ ശാസ്ത്രക്രിയ നടത്താൻ സാധിക്കുകയുള്ളൂ. 
മൂന്നു ആൺ മക്കളാണ് ശൈലേന്ദ്രനുള്ളത്. മൂവരും ബഹ്റിനിലെ ഇന്ത്യൻ സ്‌കൂൾ പൂർവ്വ വിദ്യാർത്ഥികളാണ്. ഇതിൽ 2013ൽ ഇന്ത്യൻ സ്കൂളിലെ പൂർവ്വവിദ്യാർത്ഥി ആയിരുന്ന ശ്രീനാഥ് ഇപ്പോഴും ബഹ്റിനിലുണ്ട്. ബി.ബി.എ പൂർത്തിയാക്കിയ ശ്രീനാഥ് പിതാവിന്റെ ഇപ്പോഴത്തെ അവസ്ഥയെത്തുടർന്നു തുടർ പഠനം മാറ്റി വെച്ചിരിക്കുകയാണ്. ശ്രീനാഥിന്റെ ഏക വരുമാനം മാത്രമാണ് കുടുംബത്തിനുള്ളത്. 
ശ്രീനാഥിന്റെയും ശ്രീലങ്കയിൽ എൻജിനിയറിങ്ങിന് പഠിച്ചു കൊണ്ടിരുന്ന ഇദ്ദേഹത്തിന്റെ സഹോദരൻ ശ്രീനിഷിന്റെയും സുഹൃത്തുക്കളാണ് ശൈലേന്ദ്രന്റെ ഇപ്പോഴുള്ള ചികിത്സയ്ക്ക് ആവശ്യമായ പണം നൽകി സഹായിക്കുന്നത്. എന്നാൽ ശസ്ത്രക്രിയയ്ക്ക്  വേണ്ട ഭീമമായ തുക കണ്ടെത്താൻ കുടുംബത്തിന് കഴിയുന്നില്ല. ശൈലേന്ദ്രന്റെ മൂന്നാമത്തെ മകൻ ശ്രീകേഷ് നാട്ടിൽ വിദ്യാർത്ഥിയാണ്. വീടും ജപ്തി ഭീഷണിയിലായതോടെ രോഗിയായ താനും ഭാര്യയും മക്കളും എന്ത് ചെയ്യണമെന്നറിയാത്ത അവസ്‌ഥയിലാണ് ശൈലേന്ദ്രനിപ്പോൾ. 

ബാങ്ക് വിവരങ്ങൾ: ശ്രീകേഷ് ശൈലേന്ദ്രൻ, ഫെഡറൽ ബാങ്ക് വള്ളിക്കാവ് ബ്രാഞ്ച്, ഐ.എഫ്.എസ്.സി കോഡ്: FDRL0001290.

അകൗണ്ട് നന്പർ:  12900100196440.

വിശദ വിവരങ്ങൾ അറിയുവാൻ 97335199809, 9846577769 എന്നീ ഫോൺ നന്പറുകളിലും  ബന്ധപ്പെടാം.

You might also like

Most Viewed