മനുവിന് വേണം സു:മനസ്സുകളുടെ സഹായം


വെള്ളരിക്കുണ്ട്: കാസർഗോഡ്‌ ജില്ലയിലെ വെള്ളരിക്കുണ്ട്- മാലോം സ്വദേശി മനു എന്ന ചെറുപ്പകാരന്‍ കഴിഞ്ഞ 6 വര്‍ഷമായി രണ്ട് വൃക്കയും തകരാറിലായി ചികില്‍സയില്‍ കഴിയുകയാണ്.സാമ്പത്തികമായി വളരെ പിന്നിലായ ഈ യുവാവ് മാലോത്തുളള ഒരു ബേക്കറിയില്‍ പണിയെടുത്തും അച്ചന്‍ കൂലിപ്പണി ചെയ്തും ലഭിക്കുന്ന തുച്ചമായ പണം കൊണ്ടാണ്കുടുംബത്തെ മുന്നോട്ട് നീക്കുന്നത്.

നാട്ടുകാരുടെ സഹായത്താൽ ഇത്രയും കാലം ചികിത്സ നടത്തി. തകരാറിലായ രണ്ടു വൃക്കകളും ഉടൻ തന്നെ മാറ്റി വയ്ക്കണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. മനുവിന്‍റെ പിതാവിന്‍റെ വൃക്കയാണ് മാറ്റിവയ്ക്കുന്നത്, അതിന് പത്ത് ലക്ഷം രൂപ ചിലവ് വരും. എന്നാൽ അത്രയും  തുക എങ്ങനെ കണ്ടെത്തും എന്നതാണ് മനുവിന്റെ വീട്ടുകാരുടെ മുൻപിലുള്ള ചോദ്യം.

ബളാല്‍ പഞ്ചായത്ത് പ്രസിഡന്‍റ് രാജു കട്ടക്കയം വ്യാപാരിവ്യവസായി ഏകോപന സമിതി മാലോം യൂണീററ് പ്രസിഡന്‍റ് ടോമി കാഞ്ഞിരമറ്റം എന്നിവരുടെ നേതൃത്വത്തിൽ ചികില്‍സാ കമ്മററി രൂപീകരിച്ച് അതിനുള്ള തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് നാട്ടുകാർ.

ചികില്‍സാ നിധിക്കായി വെള്ളരിക്കുണ്ട് SBI ല്‍ കണ്‍വീനറുടേയും മനുവിന്‍റെ പിതാവിന്‍റെയും പേരില്‍ ഒരു ജോയിന്‍റ് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.A/C NO.20182821688 IFSC-SBIN0016571 മനുവിനെ സഹായിക്കാൻ‍ താൽപര്യം ഉള്ളവർ‍ക്ക് ഇ അക്കൗണ്ടിലേക്ക് സഹായ ധനം അയക്കാവുന്നതാണ്. കൂടുതലായി അറിയുവാൻ: പഞ്ചായത്ത് പ്രസിഡന്റ്‌ രാജു കട്ടക്കയം-9447649713, ടോമി കാഞ്ഞിരമറ്റം- 9447489272 ,റെജി- 9446660579 എന്നിവരുമായി ബന്ധപ്പെടുക.

You might also like

Most Viewed