ബ്രെയിൻ ട്യൂമർ ബാധിച്ച പ്രവാസി ചികിത്സാ സഹായം തേടുന്നു


മനാമ: റിഫയിൽ വീട്ട് ഡ്രൈവർ ആയി ജോലി ചെയ്തിരുന്ന തിരുവന്തപുരം തുളിക്കോട്  സ്വദേശി അബ്ദുൾ അസീസ് അൻസാരി ബ്രെയിൻ ട്യൂമർ ബാധിച്ചതിനെ തുടർന്ന് ചികിത്സിക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്നു. ബഹ്റിനിൽ ജോലി ചെയ്തു വരികയായിരുന്ന അദ്ദേഹം ശരീരികാസ്വാസ്ഥ്യതകളെ തുടർന്ന് അൽ ഹിലാൽ ഹോസ്പിറ്റലിൽ നടത്തിയ പരിശോധനയിൽ ആണ്  ബ്രയിൻ ട്യൂമർ ആണെന്ന് ഡോക്ടേഴ്സ് സ്ഥിഥീകരിച്ചത്. 

എത്രയും പെട്ടെന്ന് ഓപ്പറേഷൻ നടത്തണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. നിർദ്ദേശത്തെ തുടർന്ന് നാട്ടിലേയ്ക്ക് തിരിച്ച അൻസാരി തിരുവനന്തപുരം റീജ്യണൽ ക്യാൻസർ സെന്റ്റിൽ ചെക്കപ്പ് ചെയ്ത ശേഷം ചേർത്തല കെ.വി.എം ആശുപത്രിയിൽ തുടർ ചികിത്സക്കായി അഡ്മിറ്റ്‌ ആയിരിക്കുകയാണ്. ഏകദേശം 4 ലക്ഷത്തോളം രൂപ ഓപ്പറേഷന്  മാത്രം ചിലവ് വരുമെന്നാണ് ഡോക്ടർമാർ അറിയിച്ചത്. ഓപ്പറേഷന് ശേഷം 15 ദിവസത്തോളം ആശുപത്രിയിൽ ചിലവഴിക്കേണ്ടി വരും. കൂടാതെ തുടർ ചികിത്സക്കും വലിയൊരു തുക ആവശ്യമായി വരും.

കഴിഞ്ഞ 22 വർഷമായി ബഹ്റിനിൽ തുച്ഛമായ ശന്പളത്തിന് ജോലി ചെയ്തിരുന്ന അദ്ദേഹത്തിന്റെ വരുമാനത്തെ ആശ്രയിച്ചാണ്  ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബം ജീവിച്ച് വന്നിരുന്നത്. ഇത്രയും നാളത്തെ സന്പാദ്യം കൊണ്ട് ഒരു വീട് ഉണ്ടാക്കിയെങ്കിലും അതിന്റെ പണി പാതി വഴിയിൽ നിൽക്കുകയാണ്. നല്ലവരായ പ്രവാസി സുഹൃത്തുക്കളിൽ നിന്നും അദ്ദേഹം സഹായം തേടുന്നു. കൂടുതൽ വിവരങ്ങൾക്ക് അദ്ദേഹത്തിന്റെ  ബന്ധു ഷാനു (33284867)വുമായി ബന്ധപ്പെടാം.സഹായിക്കുവാൻ താൽപര്യമുള്ള ആളുകൾക്ക് ഷമീർ എ, േസ്റ്ററ്റ് ബാങ്ക് ഓഫ് ഇന്ത്യ, തിരുവനന്തപുരം ബ്രാഞ്ചിൽ, (0000941, 30126293183 Account) എന്ന അക്കൗണ്ട് നന്പറിലേയ്ക്ക് നേരിട്ട് സഹായം അയക്കാവുന്നതാണ്.

You might also like

Most Viewed