ചാംപ്യൻസ് ട്രോഫി കിരീടം പാക്കിസ്ഥാന്


ലണ്ടൻ : ഇന്ത്യയെ 180 റൺസിന് തകർത്ത് പാക്കിസ്ഥാൻ ചാംപ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കി. ക്രിക്കറ്റ് ആരാധകർ ആവേശപൂർവം കാത്തിരുന്ന മൽസരത്തിൽ, നിലവിലെ ചാംപ്യൻമാരായ ഇന്ത്യയെ എല്ലാ മേഖലയിലും വരിഞ്ഞുമുറുക്കിയാണ് പാക്കിസ്ഥാന്റെ കിരീടധാരണം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ നിശ്ചിത 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 338 റൺസെടുത്തപ്പോൾ, ഇന്ത്യയുടെ മറുപടി 30.3 ഓവറിൽ 158 റൺസിലൊതുങ്ങി. ടൂർണമെന്റിൽ മുഖാമുഖമെത്തിയ ആദ്യ മൽസരത്തിൽ ഇന്ത്യ124 റൺസിന് പാക്കിസ്ഥാനെ തോൽപ്പിച്ചിരുന്നു.

ഒരു ഘട്ടത്തിൽ 100 റൺസ് പോലും തികയ്ക്കില്ലന്ന് കരുതിയ ഇന്ത്യയെ, 43 പന്തിൽ നാലു ബൗണ്ടറിയും ആറു സിക്സും സഹിതം 76 റൺസെടുത്ത ഹാർദിക് പാണ്ഡ്യയാണ് വലിയ നാണക്കേടിൽനിന്ന് രക്ഷിച്ചത്. ആറ് ഓവറിൽ 16 റൺസ് മാത്രം വഴങ്ങി ഇന്ത്യയുടെ മൂന്ന് മുൻനിര വിക്കറ്റുകൾ വീഴ്ത്തിയ മുഹമ്മദ് ആമിർ ബോളിങ്ങിലും, കന്നി ഏകദിന സെഞ്ചുറിയുമായി പാക്ക് ഇന്നിങ്സിന് കരുത്തു പകർന്ന ഓപ്പണർ ഫഖർ സമാൻ ബാറ്റിങ്ങിലും പാക്കിസ്ഥാന്റെ വിജയശിൽപികളായി. ഫൈനലിൽ മൂന്നു വിക്കറ്റ് വീഴ്ത്തിയ ഹസൻ അലി, 13 വിക്കറ്റുകളോടെ ടൂർണമെന്റിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിലും, ഇന്ത്യൻ താരം ശിഖർ ധവാൻ 338 റൺസോടെ ബാറ്റ്സ്മാൻമാരുടെ പട്ടികയിലും ഒന്നാമതെത്തി.

You might also like

Most Viewed