2011ലെ ലോകകപ്പ് ഫൈനൽ ഒത്തുകളിയെന്ന് രണതുംഗ


കൊളംബോ : 2011ൽ നടന്ന ഇന്ത്യ- ശ്രീലങ്ക ലോകകപ്പ് ഫൈനൽ മത്സരം ഒത്തുകളിയാണെന്ന ആരോപണവുമായി മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ അർജുന രണതുംഗ രംഗത്ത്. ഫൈനലിൽ ശ്രീലങ്കക്കെതിരെ ഇന്ത്യ നേടിയ വിജയത്തെക്കുറിച്ച് അന്വേഷിക്കണമെന്നും രണതുംഗ ആവശ്യപ്പെട്ടു. തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. എനിക്ക് ഇപ്പോൾ എല്ലാം വെളിപ്പെടുത്താനാവില്ല. എന്നാൽ ഒരു അന്വേഷണം നിർബന്ധമാണ്. താരങ്ങൾക്ക് അവരുടെ വെളുത്ത വസ്ത്രങ്ങളിൽ അഴുക്ക് ഒളിപ്പിക്കാൻ സാധിക്കില്ലെന്നും രണതുംഗ പറഞ്ഞു. മുംബൈിൽ നടന്ന ഫൈനലിൽ ശ്രീലങ്കയെ തോൽപ്പിച്ചാണ് ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യ ലോകകപ്പ് നേടിയത്.

You might also like

Most Viewed