ന്യൂസിലൻഡിനെ 186 റൺസിന് തകർത്ത് ഇന്ത്യ വനിതാ ലോകകപ്പ് ക്രിക്കറ്റ് സെമിയിൽ


ഡെർബി : വനിതാ ക്രിക്കറ്റ് ലോകകപ്പിലെ നിര്‍ണായക മല്‍സരത്തിൽ ന്യൂസിലൻഡിനെ 186 റൺസിന് തകർത്ത് ഇന്ത്യ സെമിഫൈനലിൽ കടന്നു. 266 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡിന് കേവലം 79 റണ്‍സ് മാത്രമേ നേടാൻ സാധിച്ചുള്ളൂ. ക്യാപ്റ്റൻ മിതാലി രാജ് നേടിയ തകർപ്പൻ സെഞ്ചുറിയാണ് (109) ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. അഞ്ചു വിക്കറ്റ് നേടിയ രാജേശ്വരി ഗയ്ഗേവാദാണ് കിവീസ് ബാറ്റിങ് നിരയെ വീഴ്ത്തിയത്. സ്കോർ: ഇന്ത്യ–265/7 (50), ന്യൂസിലൻഡ്–79 (25.3).

ടോസ് നേടിയ ന്യൂസിലൻഡ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 123 പന്തിൽ 11 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് മിതാലി 109 റൺസ് നേടിയത്. 45 പന്തില്‍ 70 റണ്‍സ് നേടിയ വേദ കൃഷ്ണമൂര്‍ത്തിയുടെ പ്രകടനമാണ് ഇന്ത്യയുടെ റണ്‍റേറ്റ് ഉയര്‍ത്തിയത്. ഹര്‍മന്‍പ്രീത് കൗര്‍ 60 റണ്‍സെടുത്തു. കിവീസ് നിരയിൽ കസ്പാർക്ക് മൂന്നുവിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയകിവീസ് തകർന്നടിഞ്ഞു. കിവീസിന്റെ അഞ്ചു വിക്കറ്റ് വീഴ്ത്തിയ രാജേശ്വരി ഗയ്ഗേവാദാണ് ടീമിനെ നിഷ്പ്രഭമാക്കിയത്. 7.3 ഒാവറിൽ 15 റൺസ് മാത്രം വിട്ടുനൽകിയായിരുന്ന രാജേശ്വരിയുടെ അഞ്ചുവിക്കറ്റ് നേട്ടം. ദീപ്തി ശർമ രണ്ടുവിക്കറ്റ് നേടി. 26 റൺസെടുത്ത സറ്റെർവൈറ്റ് ആണ് കിവീസ് നിരയിലെ ടോപ് സ്കോറർ.

You might also like

  • Al Hilal Hospital
  • BFC
  • Modern Exchange
  • KIMS

Most Viewed