റോജർ ഫെഡറർക്ക് എട്ടാം വിമ്പിൾഡൻ


ലണ്ടൻ : ടെന്നിസ് ഇതിഹാസം റോജർ ഫെഡറർക്ക് എട്ടാം വിമ്പിൾഡൻ കിരീടം. ഫൈനലിൽ ക്രൊയേഷ്യയുടെ മരിൻ സിലിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്കു തോൽപ്പിച്ചാണ് ഫെഡറർ ചരിത്രം കുറിച്ചത്. സ്കോർ 6–3, 6–1, 6–4. ഇവിടെ ഫെഡററുടെ 11–ാം ഫൈനലായിരുന്നു ഇത്. ഇതും റെക്കോർഡാണ്. ഒരു സെറ്റ് പോലും നഷ്ടമാകാതെയായിരുന്നു ഫെഡററുടെ ഫൈനൽ പ്രവേശം.

കിരീട പ്രതീക്ഷയോടെ എത്തിയ ആൻഡി മറെ, നൊവാക് ജോക്കോവിച്ച്, റാഫേൽ നദാൽ എന്നിവർ വഴിയിൽ വീണപ്പോൾ സ്വിറ്റ്സർലൻഡിന്റെ ഫെ‍ഡറർ മാത്രമാണ് വിമ്പിൾഡനിൽ അവശേഷിച്ചത്. ആറുമാസത്തെ പരുക്കിൽനിന്നു മുക്തനായി ജനുവരിയിൽ തിരിച്ചെത്തിയ ഫെഡറർ ഓസ്ട്രേലിയൻ ഓപ്പൺ കിരീടം സ്വന്തമാക്കിയിരുന്നു.

You might also like

Most Viewed