അണ്ടർ 17 ഫുട്ബോൾ: ചിലിയെ സമനിലയിൽ തളച്ച് ഇന്ത്യ


മെക്സിക്കോ സിറ്റി : ചതുരാഷ്ട്ര അണ്ടർ−17 ടൂർണ്ണമെന്റിൽ ലാറ്റിനമേരിക്കയിലെ കരുത്തരായ, ലോക റാങ്കിംഗിൽ ഏഴാമതുള്ള ചിലിയെ സമനിലയിൽ തളച്ച് ഇന്ത്യ. ഒക്ടോബോറിൽ നടക്കുന്ന അണ്ടർ−17 ഫുട്ബോൾ ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യയുടെ യുവടീമിന് ഈ സമനില കൂടുതൽ ഊർജ്ജം നൽകും. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ഇന്ത്യ സമനില പിടിച്ചത്. 40ാം മിനിറ്റിൽ ചിലി ലീഡ് നേടിയപ്പോൾ 82−ാം മിനിറ്റിൽ നോഗ്ദംബനൗറെ ഇന്ത്യയുടെ സമനില ഗോൾ നേടി.

You might also like

Most Viewed