ബിസിസിഐ ദൈവത്തിനു മുകളിലല്ല : ജീവനോപാധിയാണ് തിരികെ ചോദിക്കുന്നതെന്നും ശ്രീശാന്ത്


ന്യൂഡൽഹി : തനിക്കെതിരായ ആജീവനാന്ത വിലക്കു നീക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകാൻ തീരുമാനിച്ച ഇന്ത്യൻ ക്രിക്കറ്റ് ബോർഡി (ബിസിസിഐ) നെതിരെ രൂക്ഷവിമർശനവുമായി ശ്രീശാന്ത്. ബിസിസിഐ ദൈവത്തിനു മുകളിൽ അല്ലെന്നു പറഞ്ഞ ശ്രീശാന്ത്, ജീവനോപാധിയാണ് തിരികെ ചോദിക്കുന്നതെന്നും ആരോടും യാചിക്കുകയല്ലെന്നും വ്യക്തമാക്കി.

ട്വിറ്ററിലൂടെയാണ് ശ്രീശാന്തിന്റെ പ്രതികരണം. നിരപരാധിത്വം പലകുറി തെളിയിച്ചിട്ടും അനീതി തുടരുകയാണ്. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് മനസിലാകുന്നില്ല. അഴിമതിക്കും ഒത്തുകളിക്കും എതിരെയാണ് ബിസിസിഐ പ്രവർത്തിക്കുന്നതെങ്കിൽ ചെന്നൈ സൂപ്പർ കിങ്‌സിനെയും രാജസ്ഥാൻ റോയൽസിനെയും കുറിച്ച് എന്താണ് പറയുന്നതെന്നും അദ്ദേഹം ചോദിച്ചു. വീണ്ടും കളിക്കുമെന്ന ആത്മവിശ്വാസവും ശ്രീശാന്ത് പങ്കുവയ്ക്കുന്നു.

കഴിഞ്ഞ ദിവസമാണ് ശ്രീശാന്തിന്റെ വിലക്ക് കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് നീക്കിയത്. ഈ വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുമെന്നു ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.

You might also like

  • Al Hilal Hospital
  • BFC
  • Modern Exchange
  • KIMS

Most Viewed