പ്രി­യങ്ക പൻ‍­വാ­റിന് എട്ട് വർഷത്തെ വിലക്ക്


ന്യൂഡൽ‍ഹി : മുൻ‍ ഏഷ്യൻ‍ ഗെയിംസ് ചാന്പ്യൻ‍ പ്രിയങ്ക പൻ‍വാറിന് വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് ദേശീയ ഉത്തേജക വിരുദ്ധ സമിതി (നാഡ) പൻവാറിന് എട്ട് വർ‍ഷം വിലക്കേർ‍പ്പെടുത്തിയത്. ഈ വർ‍ഷം 40 അത്ലറ്റുകൾ മരുന്നു പരിശോധനയിൽ പരാജയപ്പെട്ടെന്നും നാഡ വ്യക്തമാക്കി. 

2014ലെ ഏഷ്യൻ‍ ഗെയിംസ് 4-400 മീറ്റർ റിലേയിൽ സ്വർ‍ണ്ണം നേടിയ ഇന്ത്യൻ‍ ടീമിൽ അംഗമാണ് പ്രിയങ്ക.

You might also like

Most Viewed