വൻ ­താരനി­രയോ­ടെ­ അറേ­ബ്യൻ ക്രി­ക്കറ്റ് കാ­ർ­ണി­വൽ സപ്തംബർ 27 മുതൽ


മനാമ : ബഹ്റൈനിൽ സപ്തംബർ 27 മുതൽ ഒക്ടോബർ 6 വരെ സംഘടിപ്പിക്കുന്ന അറേബ്യൻ ക്രിക്കറ്റ് കാർണിവെല്ലിന്റെ ഒരുക്കങ്ങൾ നടന്നു വരുന്നു. ക്രിക്കറ്റ് രംഗത്തെ പ്രമുഖ കളിക്കാർക്കൊപ്പം സിനിമാ, സംഗീത മേഖലകളിൽ നിന്നുള്ള താരങ്ങളും അണിനിരക്കുന്നതിനാൽ ഇത് ‘ക്രിക്കറ്റെയിൻ്റ്മെൻ്റ്’ തന്നെയായി മാറുമെന്നുള്ള ആവേശത്തിലാണ് ബഹ്‌റൈനിലെ ക്രിക്കറ്റ് പ്രേമികൾ. ബഹ്‌റൈൻ ക്രിക്കറ്റ് സെന്റർ (ബിസിസി), കെ.എച്ച്.കെ.എം.എം.എ ബഹ്‌റൈൻ എന്നിവരുടെ സംയുക്ത സഹകരണത്തോടെ ഇസ ടൗണിലെ ബഹ്‌റൈൻ നാഷണൽ േസ്റ്റഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക. ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന മത്സരം  സോണി ടീവി, ഇഎസ്പിഎൻ സ്പോർട്സ്/ഒഎസ്എൻ, ബി.ടി.വി എന്നിവ തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്. കങ്കണാ റണാവത്ത്, ജാക്കി ഷറോഫ്, ജോൺ എബ്രഹാം, സൊഹൈൽ ഖാൻ, ഗൗഹർ ഖാൻ, അർജുൻ രാംപാൽ, സോഹൻ ഖാൻ,  സുനിൽ ഷെട്ടി, സനാ ഖാൻ, ബിപാഷാ ബസു, പാട്ടുകാരൻ അലി ഖുലൈ മിർസ, നേഹ ദൂപിയ തുടങ്ങിയവർ സംബന്ധിക്കും. 

ശ്രീലങ്കൻ കളിക്കാരനായ സുചിത്ര സേന നായക്, കൊസാലാ കുലശേഖര, ചമര കപുകേദര എന്നിവർക്കൊപ്പം അഫ്‌ഗാൻ കളിക്കാരനായ സാമിയുള്ള ഷെൻവാരി, അഫ്സർ സസായി, നസീബുള്ള ടർക്കി, കരിം സാദിഖ്, ഷഫീഖുള്ള ഷഫാഖ്, വിദേശ താരങ്ങളായ റുസ്‌തി തെറോൻ, റിക്കാർഡോ പവൽ, ദിൽഹാര ഫെർണാണ്ടോ, പെഡ്രൊ കോളിൻസ്, ഗാർനെറ്റ് ക്രുഗർ, ദൻസാ ഹയാത്ത്, ജോഹൻ വാൻ, ജസ്റ്റിൻ കെംപ് എന്നിവരെ കൂടാതെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ കളിക്കാരും ടൂർണ്ണമെന്റിൽ സംബന്ധിക്കുമെന്നാണ് സംഘാടകർ അറിയിച്ചിട്ടുള്ളത്. ടൂർണ്ണമെന്റിന് ആവേശം പകരാൻ നിരവധി വിനോദ പരിപാടികളും അനുബന്ധമായി സംഘടിപ്പിക്കുന്നുണ്ട്. രാജ്യങ്ങളിൽ നിന്നെന്പാടുമുള്ള ക്രിക്കറ്റ് പ്രേമികളും താരാരാധകരും ഈ ടൂർണ്ണമെന്റിന് കാണികളായി എത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ബഹ്‌റൈൻ വിപണിയിലും ഹോട്ടൽ അനുബന്ധ വിപണിയിലും ഈ ക്രിക്കറ്റ് മാമാങ്കം വലിയ ചലനങ്ങൾ തന്നെ ഉണ്ടാക്കും.

പ്രാദേശികതലത്തിലും അന്താരാഷ്ട്ര തലത്തിലും സ്പോർട്സ് ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ മറ്റ് മേഖലകളിൽ ഉണർവ്വ് സൃഷ്ടിക്കുന്നതിനും ടൂർണ്ണമെന്റിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ജിസിസിയിൽ നിന്നും 12 കളിക്കാർവീതമുള്ള ടീമുകൾ തമ്മിലാണ് മത്സരം. ബഹ്‌റൈൻ ബ്രെവ് ഹാർട്ട്സ്, കുവൈത്ത് ക്രൂസഡേഴ്സ്‌, ഒമാൻഅവഞ്ചേഴ്‌സ്, ദുബൈ ഡിസ്ട്രോയേഴ്സ്, എമിറേറ്റ്സ്ഹറി കെൻ, അറബ് റേഞ്ചേഴ്സ് തുടങ്ങിയ ടീമുകളാണ് മത്സരിക്കുക. ഓരോ ടീമിനും 4 അന്താരാഷ്ട്ര താരങ്ങളെയും ഉൾപ്പെടുത്താം. ഡിടി ന്യൂസ്, ഫോർപിഎം ന്യൂസ് എന്നിവർ ടൂർണ്ണമെന്റിന്റെ മീഡിയാ പാർട്ട്ണർമാരാണ്.

You might also like

Most Viewed