മെ­സി­ക്ക് ഹാ‌­‌ട്രി­ക്ക് : അർ­ജന്റീ­ന ലോ­കകപ്പിന്


ക്വിറ്റോ : ആരാധകരുടെ ആശങ്കകൾ‍ അസ്ഥാനത്താക്കി, അർ‍ജന്റീന ലോകകപ്പ് യോഗ്യത നേടി. ഹാട്രിക്ക് മികവുമായി ലയണൽ‍ മെസി മുന്നിൽ‍ നിന്ന് പട നയിച്ചപ്പോൾ‍ ദക്ഷിണ അമേരിക്കൻ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ‍ അർ‍ജന്റീന ഇക്വഡോറിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപ്പിച്ചു. സമനില പോലും പുറത്തേയ്ക്ക് വിഴിതെളിക്കുമായിരുന്ന കളിയിൽ‍ ഒരു ഗോൾ‍ വഴങ്ങിയ ശേഷമാണ് അർ‍ജന്റീന തിരിച്ചടിച്ച് ജയം സ്വന്തമാക്കിയത്. 

കളിയുടെ 37ാം സെക്കൻഡിൽ അർജന്റീനയെ ഞെട്ടിച്ചു കൊണ്ട് റൊമാരിയോ ഉഗ്രൻ ഹെഡ്ഡറിലൂടെ ഇക്വഡോറിനെ മുന്നിലെത്തിച്ചു. എന്നാൽ, പിന്നീട് ആക്രമണ ഫുട്ബോൾ കാഴ്ചവെച്ച അർജന്റീന 11ാം മിനിറ്റിൽ ഗോൾ മടക്കി സമനില പിടിച്ചു. എയ്ഞ്ചൽ‍ ഡി മരിയയുമായി ചേർ‍ന്ന് നടത്തിയ നീക്കത്തിനൊടുവിലായിരുന്നു മെസിയുടെ ഗോൾ‍ പിറന്നത്. 18ാം മിനിറ്റിലും മെസി വീണ്ടും വല കുലുക്കി അർജന്റീനയെ മുന്നിലെത്തിച്ചു. 62ാം മിനിറ്റിൽ പ്രതിരോധക്കാരെ കബളിപ്പിച്ച് മുന്നേറി ഗോൾകീപ്പറുടെ തലയ്ക്കു മുകളിലൂടെ പന്തിനെ ഗോൾവലയിലെത്തിച്ച് മെസി അർജന്റീനയുടെ ലോകകപ്പ് പ്രവേശനം ഉറപ്പിച്ചു.

മേഖലയിലെ മറ്റ് മത്സരങ്ങളിൽ ബ്രസീൽ ചിലിയെയും യുറുഗ്വെ ബൊളീവിയയെയും പരാജയപ്പെടുത്തി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്രസീൽ ചിലിയെ തോൽപ്പിച്ചത്. തോൽവിയോടെ ചിലിയുടെ ലോകകപ്പ് മോഹങ്ങൾ അവസാനിച്ചു. യുറുഗ്വെ ബൊളീവിയയെ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് തോൽപ്പിച്ചത്. അർജന്‍റീന ഇക്വഡോറിനെ തോൽപ്പിച്ചതിനാൽ ജയം അനിവാര്യമായിരുന്ന പെറുവിന് പക്ഷേ, ബോളീവിയയോട് സമനില (1−-1) വഴങ്ങേണ്ടി വന്നു. പ്ലേ ഓഫിൽ ന്യൂസിലാൻഡിനോടായിരിക്കും പെറു മത്സരിക്കുക. 

ദക്ഷിണ അമേരിക്കൻ ഗ്രൂപ്പിൽ‍ 41 പോയിന്റുമായി ബ്രസീലാണ് ഒന്നാം സ്ഥാനത്ത്. 31 പോയിന്റ് നേടിയ യുറുഗ്വായാണ് രണ്ടാം സ്ഥാനത്ത്. 28 പോയിന്റുമായി മൂന്നാം സ്ഥാനവുമായി അർ‍ജന്റീനയും 27 പോയിന്റുമായി നാലാം സ്ഥാനവുമായി കൊളംബിയയും ലോകകപ്പിന് യോഗ്യത നേടി.

You might also like

Most Viewed