പോ­ർ­ച്ചു­ഗൽ, ഫ്രാ­ൻ­സ്, ഐസ്‌ലന്റ് ടീ­മു­കൾ­ക്ക് യോ­ഗ്യത : ഹോളണ്ട് പുറത്ത്


ലിസ്ബൺ : യൂറോപ്യൻ ചാന്പ്യന്മാരായ പോർച്ചുഗലും മുൻ ലോക ചാന്പ്യന്മാരായ ഫ്രാൻസും കേവലം 3,50,000 പേർ‍ അധിവസിക്കുന്ന രാജ്യമായ ഐസ്‌ലൻ്റും ലോകകപ്പിന് യോഗ്യത നേടി. 

യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിൽ പോർച്ചുഗൽ സ്വിറ്റ്സർലൻ്റിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ചപ്പോൾ ഗ്രൂപ്പ് എയിൽ ഫ്രാൻസ് ബെലാറസിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപ്പിച്ച് യോഗ്യത നേടി. 41−ാം മിനിറ്റിൽ സ്വിറ്റ്സർലൻഡിനെതിരെ ഒരു സെൽഫ് ഗോളിലൂടെയാണ് പോർച്ചുഗൽ ആദ്യം മുന്നിലെത്തിയത്. 57−ാം മിനിറ്റിൽ വലെന്റെ സിൽവ് പോർച്ചുഗലിനായി രണ്ടാം ഗോൾ നേടി. ഗ്രൂപ്പ് ബിയിൽ പത്ത് കളികളിൽ നിന്ന് 27 പോയിന്റുളള പോർച്ചുഗലിന് മികച്ച ഗോൾ ശരാശരിയാണ് തുണയായത്. 27 പോയിന്റുള്ള സ്വിറ്റ്സർലൻ്റ് പ്ലേ ഓഫ് കളിക്കും. 

ഗ്രൂപ്പ് എയിൽ 23 പോയിന്റോടെയാണ് ഫ്രാൻസ് ഗ്രൂപ്പ് ചാന്പ്യന്മാരായി യോഗ്യത നേടിയത്. അതേസമയം ഗ്രൂപ്പ് എയിൽ അവസാന മത്സരത്തിൽ സ്വീഡിനെ തോൽപ്പിച്ചിട്ടും ഹോളണ്ടിന് യോഗ്യത നേടാനായില്ല. ഗ്രൂപ്പ് എയിൽ ഫ്രാൻസിനും സ്വീഡനും പിറകിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനെ അവർക്ക് കഴിഞ്ഞുള്ളു. ഹോളണ്ടിനോട് തോറ്റെങ്കിലും ഗ്രൂപ്പ് എയിൽ നിന്ന് മികച്ച ഗോൾ ശരാശരിയുടെ മികവിൽ സ്വീഡൻ പ്ലേ ഓഫിന് യോഗ്യത നേടി. ആംസ്റ്റർഡാമിൽ നടന്ന മത്സരത്തിൽ മടക്കമില്ലാത്ത രണ്ട് ഗോളിനാണ് ഹോളണ്ട് സ്വീഡിനെ തോൽപിച്ചത്. ആര്യൻ റോബൻ ഇരട്ട ഗോൾ നേടി. 16, 40 മിനിറ്റുകളിലായിരുന്നു റോബന്റെ ഗോളുകൾ. കൊസോവോയെ ഏകപക്ഷീയമായ രണ്ട് ഗോളിന് തോൽ‍പ്പിച്ചാണ് ഐസ്്‌ലൻ്റ് ലോകകപ്പ് യോഗ്യത നേടിയത്. കരുത്തരായ ക്രൊയേഷ്യയും തുർ‍ക്കിയും ഉൾ‍പ്പെട്ട ഐ ഗ്രൂപ്പിൽ‍ 10 കളിയിൽ‍ ഏഴു ജയമുൾ‍പ്പെടെ 22 പോയിന്റുമായാണ് ഐസ്്ലന്റ് റഷ്യൻ ടിക്കറ്റ് ഉറപ്പിച്ചത്. 20 പോയിന്റുള്ള ക്രൊയേഷ്യ രണ്ടാം സ്ഥാനക്കാരായി പ്ലേ ഓഫ് യോഗ്യത നേടി

പോർച്ചുഗൽ, ഫ്രാൻസ്, ബെൽജിയം, ജർമ്മനി, സെർബിയ, പോളണ്ട്, ഇംഗ്ലണ്ട്, സ്പെയിൻ, ഐസ്്ലൻഡ് ടീമുകളാണ് ഗ്രൂപ്പ് ജേതാക്കളായി ലോകകപ്പിന് യുറോപ്പിൽ നിന്ന് യോഗ്യത നേടിയ ടീമുകൾ. ക്രൊയേഷ്യ, ഡെന്മാർക്ക്, ഗ്രീസ്, ഇറ്റലി, വടക്കൻ അയർലൻഡ്, റിപ്പബ്ലിക് ഓഫ് അയർലൻഡ്, സ്വീഡൻ, സ്വിറ്റ്സർലൻഡ്, ടീമുകൾ യൂറോപ്പിൽ നിന്ന് പ്ലേ ഓഫ് കളിക്കാൻ യോഗ്യത നേടി. നവംബറിൽ രണ്ട് പാദങ്ങളിലായാണ് പ്ലേ ഓഫ് മത്സരങ്ങൾ.

You might also like

Most Viewed