ടെസ്റ്റ്, ഏകദിന ക്രിക്കറ്റിൽ പരിഷ്കാരങ്ങൾ


ഓക്‌ലന്റ് : ക്രിക്കറ്റിൽ പരിഷ്കാരങ്ങൾ ഏർപ്പെടുത്താൻ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ഒരുങ്ങുന്നു. ടെസ്റ്റ്, ഏകദിന ക്രിക്കറ്റ് ലീഗുകൾ തുടങ്ങാനാണ് പദ്ധതി. 2019ഓടെ ഒന്പതു ടെസ്റ്റ് ടീമുകൾ ഉൾപ്പെട്ട ടെസ്റ്റ് ക്രിക്കറ്റ് ലീഗും 2020ഓടെ 13 ടീമുകൾ ഉൾപ്പെട്ട ഏകദിന ലീഗും നടത്താനാണ് തീരുമാനം. രണ്ടു വർഷത്തിനിടെ ഒൻപതു ടീമുകൾ ആറു ടെസ്റ്റ് പരന്പരകൾ കളിക്കുന്ന വിധത്തിലാണ് ടെസ്റ്റ് ലീഗ് മത്സരഘടനയുടെ രൂപരേഖ. അതിൽ മൂന്നെണ്ണം ഹോം മത്സരങ്ങളും മൂന്നെണ്ണം എവേ മത്സരങ്ങളുമായിരിക്കും. ചുരുങ്ങിയത് രണ്ടും പരമാവധി അഞ്ചും മത്സരങ്ങളുണ്ടാകും ഓരോ പരന്പരയിലും. എല്ലാ മത്സരങ്ങളും അഞ്ചുദിന ടെസ്റ്റിന്റെ മാതൃകയിലാകും നടത്തുക. 

ഏകദിന ലീഗിൽ കളിക്കുന്ന 13 ടീമുകളിൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ സന്പൂർണ അംഗങ്ങളായ 12 ടീമുകളും നിലവിലുള്ള ഐസിസി വേൾഡ് ക്രിക്കറ്റ് ലീഗ് ചാന്പ്യൻഷിപ്പിലെ ജേതാക്കളും ഉൾപ്പെടുന്നു. ആദ്യ ലീഗിൽ ഓരോ ടീമും എട്ട് ഏകദിന പരന്പരകൾ കളിക്കും. നാലെണ്ണം നാട്ടിലും ശേഷിക്കുന്നവ മറുനാട്ടിലും. എല്ലാ പരന്പരയിലും മൂന്നു മത്സരങ്ങൾ വീതം ഉണ്ടാകും.

You might also like

  • Al Hilal Hospital
  • BFC
  • Modern Exchange
  • KIMS

Most Viewed