മൂന്നാം ട്വന്റി20 മത്സരം മഴമൂലം ഉപേക്ഷിച്ചു : പരന്പര സമനിലയിൽ


ഹൈദരാബാദ് : ഇന്ത്യ-ഓസ്ട്രേലിയ ട്വന്റി20 പരന്പര സമനിലയിൽ. മൂന്നാം മത്സരം മഴമൂലം ഉപേക്ഷിച്ചതോടെയാണ് പരന്പരസമനിലയിൽ അവസാനിച്ചത്. മത്സരം മഴമൂലം ഒരു പന്തുപോലും എറിയാതെ ഉപേക്ഷിക്കുകയായിരുന്നു.

പരന്പരയിൽ ഇരുടീമുകളും ഓരോ മത്സരംവീതം ജയിച്ചിരുന്നു. റാഞ്ചിയിൽ ഇന്ത്യഒന്പതു വിക്കറ്റിനു ജയിച്ചപ്പോൾ ഗുവാഹത്തിയിലെ രണ്ടാം മത്സരം എട്ടുവിക്കറ്റിനു ഓസ്ട്രേലിയ ജയിച്ചിരുന്നു. തുടർച്ചയായ മഴയിൽ കുതിർന്ന മൈതാനം കളിക്ക് ഒരുക്കിയെടുക്കാനാകാത്തതിനാലാണ് അവസാന പോരാട്ടം ഉപേക്ഷിച്ചത്.  അന്പയർമാർ പലവട്ടം മൈതാനം പരിശോധിച്ചെങ്കിലും മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.

You might also like

Most Viewed