ജൂ­നി­യർ‍ അത്ലറ്റിക് മീ­റ്റിൽ‍ കേ­രളത്തിന് ഓവറോൾ‍ കി­രീ­ടം നി­ഷേ­ധി­ച്ചു­


ഭോപാൽ‍: ദേശീയ ജൂനിയർ‍ സ്കൂൾ‍ അത്ലറ്റിക് ചാന്പ്യന്‍മാരായ കേരളത്തിന് ഓവറോൾ‍ ചാന്പ്യൻ‍ഷിപ്പ് കിരീടം നിഷേധിച്ചു. ഇത്തവണത്തെ ജൂനിയർ ദേശീയ സ്കൂൾ കായികമേളയ്ക്ക് വേദിയായ ഭോപ്പാലിലെ ഗോരെഗാവിലെ സായി കോംപ്ലക്സിൽ തന്നെ സ്കൂൾ ഗെയിംസ് വിഭാഗത്തിലെ ചില മത്സരങ്ങളും നടന്നിരുന്നു. ഇതുകൂടി ചേർത്തേ ഓവറോൾ കിരീടം നൽകാനാകൂവെന്ന് സംഘാടകർ നിലപാടെടുക്കുകയായിരുന്നു. അങ്ങനെ വന്നപ്പോൾ മധ്യപ്രദേശായി ഓവറാൾ ചാന്പ്യൻമാർ. ആദ്യമായാണ് ഇങ്ങനെയൊരു സംഭവം അരങ്ങേറുന്നത്. സാധാരണയായി അത്ലറ്റിക്സ് വിഭാഗത്തിലെ ചാന്പ്യൻമാർക്ക് പ്രത്യേകം കിരീടമാണ് നൽകാറുള്ളത്. 

മധ്യപ്രദേശിന് ആകെ 13 പോയിന്റാണ് അത്ലറ്റിക്സിൽ‍ നിന്ന് കിട്ടിയത്. ഗെയിംസ് ഇനങ്ങളായ ഹുപ്ക്വോൻഡോയിലെയും സ്ക്വെയ് മാർ‍ഷ്യൽ‍ ആർ‍ട്ടിലെയും പോയിന്റുകൾ‍ ഒരുമിച്ചു ചേർ‍ത്താണ് മധ്യപ്രദേശിന് ഓവറോൾ‍ കിരീടം നൽ‍കിയത്. കേരളം ഇതിൽ‍ ശക്തമായി പ്രതിഷേധിച്ചു. കേരളത്തിന് അത്ലറ്റിക്സിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയതിനുള്ള ട്രോഫി മാത്രമേ ലഭിച്ചുള്ളൂ. 

അതേ സമയം അർ‍ഹിച്ച ഓവറോൾ‍ കിരീടം കിട്ടാതിരുന്നതിൽ‍ വിഷമം ഉണ്ടെങ്കിലും സംഘാടകരുടെ നിലപാട് അംഗീകരിക്കുകയാണെന്ന് കേരള സ്കൂൾ‍ സ്പോർ‍ട്സ് ഡയറക്ടർ‍ ഡോ. ചാക്കോ ജോസഫ് പറഞ്ഞു. കൂടുതൽ‍ പരാതികൾ‍ക്ക് പോകേണ്ടെന്നാണ് തീരുമാനമെന്നും− ചാക്കോ ജോസഫ് പറഞ്ഞു.

You might also like

  • Al Hilal Hospital
  • BFC
  • Modern Exchange
  • KIMS

Most Viewed