കെ­.സി­.എ വോ­ളി­ബോൾ ടൂ­ർ­ണ്ണമെ­ന്റ് ഫൈ­നൽ ഇന്ന്


മനാ­മ : കെ­.സി­.എയു­ടെ­ ആഭി­മു­ഖ്യത്തിൽ നടന്നു­ കൊ­ണ്ടി­രി­ക്കു­ന്ന ഇന്റർ­നാ­ഷണൽ വോ­ളി­ബോൾ ടൂ­ർ­ണ്ണമെ­ന്റി­ന്റെ­ ഫൈ­നൽ മത്സരം ഇന്ന് കെ­.സി­.എയിൽ വെച്ച് നടക്കു­മെ­ന്ന് സംഘാ­ടകർ അറി­യി­ച്ചു­. ജു­ഫൈർ ടീ­മും കെ­.സി­.എയും തമ്മി­ലാ­യി­രി­ക്കും ഫി­നാ­ലെ­യിൽ ഏറ്റു­മു­ട്ടു­ക. അതോ­ടെ­ കഴി­ഞ്ഞ ഒക്ടോ­ബർ 20ന് ആരംഭി­ച്ച്, 20 ദി­വസത്തോ­ളമാ­യി­ നീ­ണ്ടു­നി­ന്ന ഈ വർ­ഷത്തെ­ കെ­.സി­.എ വോ­ളി­ബോ­ളിന്‌ പരി­സമാ­പ്തി­യാ­കും. തു­ടർ­ച്ചയാ­യ 24 വർ­ഷമാണ് കെ­.സി­.എ വോ­ളി­ബോൾ ടൂ­ർ­ണ്ണമെ­ന്റ് സംഘടി­പ്പി­ക്കു­ന്നതെ­ന്ന് സ്പോ­ർ­ട്ട്സ് സെ­ക്രട്ടറി­ പീ­റ്റർ, കെ­.സി­.എ പ്രസി­ഡണ്ട് ജോസ് കൈ­താ­രത്ത് എന്നി­വർ പറഞ്ഞു­. ജി­.സി­.സി­ രാ­ജ്യങ്ങളിൽ നി­ന്നടക്കമു­ള്ള കളി­ക്കാർ മാ­റ്റു­രച്ച ഈ ടൂ­ർ­ണമെ­ന്റിന് പി­ന്തു­ണ നൽ­കി­യ എല്ലാ­ സ്പോ­ൺ­സർ­മാ­ർ­ക്കും കെ­.സി­.എ കമ്മി­റ്റി­ നന്ദി­ രേ­ഖപ്പെ­ടു­ത്തു­ന്നതാ­യി­ സംഘാ­ടകർ അറി­യി­ച്ചു­. ഇന്ന് രാ­ത്രി­ 8 മണി­ക്ക് ആരംഭി­ക്കു­ന്ന വോ­ളി­ബോൾ ടൂ­ർ­ണ്ണമെ­ന്റ് കാ­ണു­ന്നതി­നു­ള്ള പ്രവേ­ശനം സൗ­ജന്യമാ­യി­രി­ക്കും. 

You might also like

Most Viewed