നാഗ്പുർ ടെസ്റ്റിൽ ഇന്ത്യശക്തമായ നിലയിൽ


നാഗ്പുർ : ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യശക്തമായ നിലയിൽ. ക്യാപ്റ്റൻ വിരാട് കോഹ്്ലിയുടെ ഇരട്ട സെഞ്ച്വറിയും രോഹിത് ശർമ്മ, ചേതേശ്വർ പുജാര, മുരളി വിജയ് എന്നിവരുടെ സെഞ്ച്വറിയുമാണ് ലങ്കയ്ക്കെതിരെ കൂറ്റൻ ലീഡ് നേടാൻ ഇന്ത്യയെ സഹായിച്ചത്. ഒടുവിൽ വിവരം ലഭിക്കുന്പോൾ ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 610/6 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. ഇന്ത്യക്കിപ്പോൾ 405 റൺസിന്റെ ലീഡുണ്ട്.

259 പന്തിൽ നിന്ന് 15 ഫോറിന്റെയും രണ്ട് സിക് സിന്റെയും അകന്പടിയോടെയായിരുന്നു കോഹ്്ലിയുടെ ഇരട്ടശതകം(213). ടെസ്റ്റ് കരിയറിൽ ഇന്ത്യൻ ക്യാപ്റ്റന്റെ അഞ്ചാം ഇരട്ട സെഞ്ച്വറിയാണിത്. നേരത്തെ വെസ്റ്റിൻഡീസ്, ന്യൂസീലൻഡ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ് ടീമുകൾക്കെതിരെയാണ് കോഹ്്ലി ഇതിന് മുന്പ് ഇരട്ടസെഞ്ച്വറി നേടിയത്. ടെസ്റ്റ് കരിയറിൽ ഫോമിലല്ലാതിരുന്ന രോഹിത് ശർമ്മയും ഇന്ന് സെഞ്ച്വറികണ്ടെത്തി. 160 പന്ത് നേരിട്ട ശർമ്മ ഒരു സിക്സിന്റേയും എട്ട് ഫോറുകളുടേയും അകന്പടിയോടെ 102 റൺസെടുത്ത് പുറത്താകാതെ നിന്നു. ചേതേശ്വർ പൂജാര (143), മുരളി വിജയ് (128). രണ്ട് വിക്കറ്റ് നഷ്ടത്തിൽ 312 റൺസെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് തുടങ്ങിയ ഇന്ത്യക്ക് ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ വിരാട് കോഹ്്ലി, ആർ. അശ്വിൻ(5) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. 143 റൺസടിച്ച് ചേതേശ്വർ പൂജാര പുറത്തായപ്പോൾ 2 റൺസെടുക്കാനെ രഹാനെക്ക് കഴിഞ്ഞുള്ളൂ. 

You might also like

Most Viewed