ക്രിക്കറ്റ് താ­രങ്ങളു­ടെ­ വേ­തനം വർ­ദ്ധി­പ്പി­ക്കണം: വി­രാട് കോ­ഹ്ലി ­


മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ വേതനം വർദ്ധിപ്പിക്കണമെന്ന് ക്യാപ്റ്റൻ വിരാട് കോഹ്്ലി. ബി.സി.സി.ഐ സാന്പത്തികമായി നേട്ടമുണ്ടാക്കുന്പോൾ അതിന്റെ ഗുണം ഇന്ത്യൻ താരങ്ങൾക്കും ലഭിക്കണമെന്നാണ് കോഹ്ലി ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം പുതിയ ടെലിവിഷൻ സംപ്രേഷണാവകാശവുമായി ബന്ധപ്പെട്ട് ബി.സി.സി.ഐയും സ്റ്റാർ ഗ്രൂപ്പും തമ്മിൽ ഭീമമായ തുകയ്ക്ക് കരാറൊപ്പിട്ടിരുന്നു.

താരങ്ങളുമായുള്ള കരാർ സെപ്തംബർ 30ന് അവസാനിച്ചിരിക്കെ പുതുക്കുന്നതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച്ച ഡൽഹിയിൽ ബി.സി.സി.ഐ യോഗം നടക്കാനിരിക്കെയാണ് കോഹ്്ലിയുടെ ഈ ആവശ്യം. ഈ യോഗത്തിൽ വേതനം വർദ്ധിപ്പിക്കാൻ താരങ്ങൾ ആവശ്യപ്പെടുമെന്ന് ബി.സി.സി.ഐയോട് അടുത്ത വൃത്തങ്ങൾ പറയുന്നു.

യോഗത്തിന് മുന്പായി കോഹ്്ലി, എം.എസ് ധോണി, രവി ശാസ്ത്രി എന്നിവർ ബി.സി.സി.ഐ ഇടക്കാല ഭരണസമിതി അദ്ധ്യക്ഷൻ വിനോദ് റായിയെ കണ്ട് വേതന വർദ്ധനവ് സംബന്ധിച്ച് ചർച്ച ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്.

You might also like

Most Viewed