ലോകകപ്പിൽ മുത്തമിട്ട് റയൽ മഡ്രിഡ്


അബുദാബി : ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഫ്രീകിക്കിലൂടെ റയൽ മഡ്രിഡിനു ഫിഫ ലോക ക്ലബ് ലോകകപ്പ്. ബ്രസീലിയൻ ക്ലബ് ഗ്രെമിയോയെ 1–0നു തോൽപ്പിച്ചാണ് റയൽ മഡ്രിഡ് ആറാം ലോക കിരീടം കരസ്ഥമാക്കിയത്. 53ആം മിനിറ്റിലാണ് ഫ്രീകിക്കിലൂടെ ക്രിസ്റ്റ്യാനോ റൊണാൾഡോ റയലിന്റെ വിജയഗോൾ നേടിയത്. ക്ലബ് ലോകകപ്പിന്റെ മുൻരൂപമായ ഇന്റർ കോണ്ടിനെന്റൽ കപ്പിലും റയൽ മൂന്നു തവണ ജേതാക്കളായിരുന്നു. സെമിഫൈലിലെ പോലെ കളിയിൽ റയൽ ആധിപത്യം പുലർത്തിയെങ്കിലും ഗോൾ നേടാൻ രണ്ടാം പകുതി വരെ കാത്തിരിക്കേണ്ടി വന്നു. 

You might also like

Most Viewed