ധോ​­​ണി​­​ക്ക്­ പ​ക​ര​ക്കാ​­​ര​നി​­​ല്ല, ലോ​­​ക​ക​പ്പ് ക​ളി​­​ക്കും : നി​­​ല​പാ​­​ടി​­​ലു​­​റ​ച്ച് സെ​­​ല​ക്ട​ർ​­മാ​­​ർ


മുംബൈ : മുൻ നായകൻ എം.എസ്.ധോണി 2019 ലോകകപ്പ് വരെ ഇന്ത്യൻ ടീമിൽ തുടരുമെന്ന് സെലക്ഷൻ കമ്മിറ്റി ചെയർമാൻ എം.എസ്.കെ.പ്രസാദ്. 

റിഷഭ് പന്തിനെയായിരുന്നു ധോണിക്ക് പകരമായി ഇന്ത്യൻ ടീമിൽ പരീക്ഷിച്ചിരുന്നത്. മുപ്പത് പിന്നിട്ട ദിനേശ് കാർത്തിക്ക് ടീമിൽ എത്തിയിട്ടുള്ളത് ഇതേ പന്തിന് പകരക്കാരനായാണ്. ഇതിന് പിന്നാലെയാണ് ധോണി വഴിമുടക്കുന്നുവെന്നു പറയുന്ന യുവ വിക്കറ്റ് കീപ്പർമാർക്ക് അദ്ദേഹത്തിന്‍റെ അടുത്തെത്താനുള്ള മികവുപോലുമില്ലെന്ന് പ്രസാദ് ചൂണ്ടിക്കാട്ടുന്നതും. ധോണിക്ക് പുറമെ ദിനേശ് കാർത്തിക്കാണ് ടീമിലെ ഏക സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പർ.

ഇപ്പോഴും ലോകത്തിലെ ഒന്നാം നന്പർ വിക്കറ്റ് കീപ്പർ ധോണി തന്നെയാണെന്ന് ഓരോ മത്സരം കഴിയുന്പോഴും കൂടുതൽ വ്യക്തമാകുന്നുണ്ട്. നാം അത് ആവർത്തിച്ചു പറയുകയും ചെയ്യുന്നു. ഇപ്പോൾ നടക്കുന്ന ശ്രീലങ്കയ്ക്കെതിരായ പരന്പരയിൽത്തന്നെ ധോണി എടുത്ത ക്യാച്ചുകളും നടത്തിയ സ്റ്റംപിംഗുകളും എത്ര മനോഹരമാണ്− പ്രസാദ് പറഞ്ഞു.

You might also like

Most Viewed