വി­ജേ­ന്ദർ‍ സിംഗിന്‌ തു­ടർ‍­ച്ചയാ­യ 10-ാം ജയം


ജയ്‌പൂർ‍ : ഇടിക്കൂട്ടിൽ‍ ഇന്ത്യയുടെ വിജേന്ദറിന് പത്തിൽ‍പത്ത്. പ്രഫഷണൽ‍ ബോക്‌സിംഗിലെ പത്താം മത്സരത്തിലും വിജേന്ദർ‍ എതിരാളിയെ ഇടിച്ചുവീഴ്ത്തി. ഇന്നലെ നടന്ന ഡബ്ലിയു.ബി.ഒ ഓറിയന്റൽ‍ ആൻ‍ഡ്‌ ഏഷ്യാ പസഫിക്‌ സൂപ്പർ‍ മിഡിൽ‍വെയ്‌റ്റ് കിരീടത്തിനായുള്ള പോരാട്ടത്തിൽ‍ വിജേന്ദർ‍ ഘാനയുടെ ആഫ്രിക്കൻ ചാന്പ്യൻ ഏണസ്‌റ്റ് അമൂസുവിനെയാണ് പരാജയപ്പെടുത്തിയത്. 

റഫറിമാർ എല്ലാവരും വിജേന്ദറിനായാണ് കൈയുയർത്തിയത്. 100-−90, 100-−90, 100-−90 എന്നിങ്ങനെയായിരുന്നു വിജേന്ദറിന്‍റെ വിജയം. 10 റൗണ്ട്‌ നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ഇന്നലെ വിജേന്ദറിന്റെ ജയം. ലോക റാങ്കിംഗിൽ‍ നിലവിൽ‍ ആറാം സ്‌ഥാനത്താണ്‌ ഇന്ത്യൻ താരം. ജയത്തോടെ ഏഷ്യാ പസഫിക്, ഓറിയന്‍റൽ‍, മിഡിൽ‍വെയ്റ്റ് കിരീടങ്ങൾ‍ വിജേന്ദർ‍ നിലനിർ‍ത്തി. 

You might also like

Most Viewed