ഗൾഫ് കപ്പ് : ഒമാന് കിരീടം


കുവൈത്ത് സിറ്റി : 23−ാമത് ഗൾഫ് കപ്പ് ഫുട് ബോൾ ടൂർണമെന്റ് ഫൈനലിൽ യു.എ.ഇ.യെതോൽപ്പിച്ച് ഒമാൻ കിരീടം നേടി. നിശ്ചിതസമയവും അധികസമയവും കളിച്ചിട്ടും ഗോളടിക്കാനാവാതെ പെനാൽട്ടി ഷൂട്ടൗട്ടിൽ വിജയികളെ തിരഞ്ഞെടുക്കാനായുള്ള യു.എ.ഇ.യുടെ ഉമർ അബ്ദുറഹിമാന്റെ അവസാന കിക്ക് ഒമാന്റെ ഗോളി ഫൈസ് അതിസമർത്ഥമായി തടഞ്ഞതോടെയാണ് 54ന് ഒമാന് കപ്പ് സ്വന്തമായത്. 

ഒമാനിൽനിന്നും യു.എ.ഇ.യിൽ നിന്നുമെത്തിയ ആയിരങ്ങൾ കളിക്കാർക്ക് ആവേശം പകർന്നു. ഉച്ചയ്ക്ക് 2 മണി മുതൽ തന്നെ കുവൈത്തിലെ ജാബിർ അന്താരാഷ്ട്ര േസ്റ്റഡിയത്തിലേക്ക് ഒമാനിൽ നിന്നും യു.എ.ഇ.യിൽനിന്നും സൗജന്യ വിമാനസർവ്വീസുകളിൽ ആരാധകർ പറന്നെത്തി. കളിയുടെ അവസാന നിമിഷങ്ങളിലുണ്ടായ തിക്കിലും തിരക്കിലും േസ്റ്റഡിയത്തിന്റെ ബാരിക്കേഡ് തകർന്ന് നിരവധിപേർ വീണു. മത്സരം സമാപിക്കുന്നതിന് തൊട്ടുപിന്നാലെ രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ ആശുപത്രികളിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി.

You might also like

Most Viewed