മൂ­ന്നാം ടെ­സ്‌റ്റ് നാ­ളെ­ മു­തൽ : രഹാ­നെ­ കളി­ച്ചേ­ക്കും


ജൊഹാനസ്‌ബർ‍ഗ്‌ : ഇന്ത്യ-ദക്ഷിണാഫ്രിക്ക പരന്പരയിലെ അവസാന ടെസ്റ്റിന് നാളെ ജൊഹാനസ്ബർ‍ഗിൽ തുടക്കമാകും. അജിങ്ക്യ രഹാനെ നാളെ കളിച്ചേക്കുമെന്നാണ് സൂചന. കഴിഞ്ഞ രണ്ട് ടെസ്റ്റിലും രഹാനെയെ പുറത്തിരുത്തിയതിന് വലിയ വിമർശനം ഉണ്ടായിരുന്നു. വിക്കറ്റ് കീപ്പറായി ദിനേശ് കാർത്തിക് കളിക്കാനും സാധ്യതയുണ്ട്. 

വിദേശപിച്ചിൽ‍ കളിച്ചുപരിചയമുള്ള താരമായിട്ടും കഴിഞ്ഞ രണ്ട് മത്സരങ്ങളിലും രഹാനെയെ തഴഞ്ഞതിനെതിരെ മുതിർ‍ന്ന താരങ്ങളുൾ‍പ്പെടെ രംഗത്തെത്തിയിരുന്നു. പ്രതീക്ഷയർ‍പ്പിച്ച പല താരങ്ങളും നിരാശപ്പെടുത്തിയപ്പോൾ‍ രഹാനക്ക് അവസരം നൽ‍കാത്തതിന് നായകൻ വിരാട് കോഹ്്‍ലി, ടീം കോച്ച്‌ രവി ശാസ്ത്രി എന്നിവർ‍ക്കെതിരെയുള്ള വിമർ‍ശനം ശക്തമാക്കുകയും ചെയ്തു. 

അതേ സമയം രഹാനെയെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ രണ്ട്‌ ടെസ്‌റ്റുകളിൽ‍ ഇറക്കാതിരുന്നതിനെ ന്യായീകരിച്ച്‌ രവി ശാസ്‌ത്രി രംഗത്ത്. സ്‌പെഷലിസ്‌റ്റ് ബാറ്റ്‌സ്മാൻ രോഹിത്‌ ശർ‍മയുടെ പ്രകടന മികവിനെ അടിസ്‌ഥാനമാക്കിയാണു രഹാനെയെ പുറത്തിരുത്തിയതെന്നാണ് ശാസ്‌ത്രിയുടെ വാദം.

You might also like

Most Viewed