വോസ്‌നിയാക്കിക്ക്‌ ഓസ്‌ട്രേലിയൻ ഓപ്പൺ‍ കിരീടം


മെൽ‍ബൺ: ലോക ഒന്നാം നന്പർ‍ സിമോണ ഹാലപ്പിനെ തോൽ‍പ്പിച്ച്‌ രണ്ടാം നന്പർ‍ താരം കരോളിൻ വോസ്‌നിയാകി ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ വിഭാഗം ചാന്പ്യനായി. സമീപകാലത്ത് കണ്ട ഏറ്റവും മികച്ച ഗ്രാൻസ്്ലാം ഫൈനലുകളിലൊന്നിൽ‍ 7--6, 3--6, 6--4 എന്ന സ്‌കോറിനാണ് സിമോണ ഹാലെപ്പിനെ വോസ്‌നിയാകി കീഴടക്കിയത്. ജയത്തോടെ റാങ്കിങ്ങിൽ‍ ഒന്നാമതെത്താനും വോസ്‌നിയാക്കിക്ക് കഴിഞ്ഞു. 
“ഈ നിമിഷം ഞാൻ സ്വപ്‌നം കാണാൻ തുടങ്ങിയിട്ട് കുറേ വർ‍ഷമായി. എന്നാൽ‍ ഇന്ന് ഇവിടെ ആ സ്വപ്‌നം യാഥാർ‍ഥ്യമായി. എന്‍റെ ശബ്ദം പതറുന്നു, ഞാൻ കരയില്ല. പക്ഷെ ഇന്നെനിക്ക് ഇതൊരു വൈകാരിക നിമിഷമാണ്’’  കിരീടം നേടിയതിന് ശേഷം  വോസ്‌നിയാകി പറഞ്ഞു.
അതേ സമയം 20-ാം ഗ്രാൻസ്‌ലാം കിരീടം തേടി റോജർ‍ ഫെഡറർ‍ ഇന്നിറങ്ങും. രണ്ടാം റാങ്കുകാരനായ ഫെഡറർക്ക് ക്രൊയേഷ്യയുടെ മരിൻ സിലിച്ചാണ് എതിരാളി. നിലവിലെ ചാന്പ്യനായ ഫെഡറർ സെമിയിൽ ദക്ഷിണ കൊറിയയുടെ ഹിയോൺ ചുങ്ങിനെയാണ് മറികടന്നത്. മത്സരത്തിനിടെ ചുങ്ങ് പിന്മാറുകയായിരുന്നു. ഫെഡററുടെ 30ാമത്തെ ഗ്രാൻഡ് സ്്ലാം െെഫനലാണിത്.

You might also like

Most Viewed