റൊണാൾ‍ഡോയ്ക്ക് ഇരട്ട ഗോൾ; റയലിന് ജയം


മാഡ്രിഡ്: സ്പാനിഷ് ലാലിഗയിൽ‍ റയൽ‍ മാഡ്രിഡിന് തകർ‍പ്പൻ ജയം. വലൻ‍സിയയെ ഒന്നിനെതിരെ നാല് ഗോളുകൾ‍ക്കാണ് റയൽ തോൽപ്പിച്ചത്.  
വലൻ‍സിയയുടെ തട്ടകത്തിൽ‍ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ‍ തന്നെ ക്രിസ്റ്റ്യാനോ റൊണാൾ‍ഡോയുടെ ഇരട്ട ഗോളിൽ‍ റയൽ മുന്നിലെത്തിയിരുന്നു. 16, 38 മിനിറ്റുകളിൽ‍ പെനാൽ‍റ്റി നിന്നായിരുന്നു റൊണാൾ‍ഡോ ഗോൾ‍ നേടിയത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ‍ മിനാ ലോറൻ‍സോ (58-) വലൻ‍സിയെക്കായി ഒരു ഗോൾ‍ മടക്കി. എന്നാൽ കളി തീരാൻ മിനിറ്റുകൾ‍ മാത്രം ശേഷിക്കെ ബ്രസീലിയൻ താരം മാർ‍സെല്ലോയും  (84) ജർ‍മ്മനി താരം ടോണി ക്രൂസും (89) റയലിനായി ഗോൾ‍ നേടി.
ലീഗിൽ 20 കളികളിൽ‍ നിന്ന് 38 പോയന്റുമായി നാലാം സ്ഥാനത്താണ് റയൽ. അത്‌ലറ്റിക്കോ മാഡ്രിഡ് (43), വലൻ‍സിയ (40) യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലാണ്. 54 പോയിന്റുമായി ബാഴേസലോണയാണ് ലീഗിൽ ഒന്നാമത്.
 
 
 
 

You might also like

Most Viewed