ഐ.എസ്.എൽ : മുംബൈ­യ്‌ക്കും ജംഷെ­ഡ്‌പു­രി­നും ജയം


കൊൽ‍ക്കത്ത : ഇന്ത്യൻ സൂപ്പർ‍ ലീഗ്‌ ഫുട്‌ബോളിൽ‍ ഇന്നലെ നടന്ന മത്സരങ്ങളിൽ‍ മുംബൈ സിറ്റിക്കും ജംഷെഡ്‌പുർ‍ എഫ്‌.സിക്കും ജയം. 

ഗോവയിലെ ഫത്തോർ‍ഡ േസ്റ്റഡിയത്തിലരങ്ങേറിയ മത്സരത്തിൽ‍ മൂന്നിനെതിരെ നാല് ഗോളുകൾ‍ക്ക് എഫ്.‌സി ഗോവയെ മുംബൈ വീഴ്ത്തി. എവർ‍ട്ടൺ സാന്‍റോസ്, എചിലെ എമാന, തിയാഗോ സാന്‍റോസ്, ബൽ‍വന്ത് സിംഗ് എന്നിവരാണ് മുബൈയ്ക്കായി ഗോൾ നേടിയിത്. ഗോവയ്ക്കായി ഫെറാൻ കൊറൊമിനാസ് ഇരട്ട ഗോൾ‍ നേടിയപ്പോൾ‍ മാനുവൽ‍ ലാൻ‍സറാതെയുടെ വകയായിരുന്നു മൂന്നാം ഗോൾ‍. ആകെ 10 പേർ‍ മഞ്ഞക്കാർ‍ഡ് കണ്ട മത്സരത്തിൽ‍ ഗോവയുടെ സെറിറ്റോൺ‍ ഫെർ‍ണാണ്ടസ് ചുവപ്പ് കണ്ടു പുറത്തുപോയി. ജയത്തോടെ മുംബൈ 17 പോയിന്റോടെ ആറാം സ്ഥാനത്ത്‌ എത്തി. ഗോവ 19 പോയിന്റുമായി നാലാം സ്‌ഥാനത്തു തുടർ‍ന്നു. 

രണ്ടാം മത്സരത്തിൽ‍ നിലവിലെ ചാന്പ്യന്മാരായ എ.ടി.കെയെ ഒരു ഗോളിനാണ്‌ ജംഷെഡ്‌പുർ‍ വീഴ്‌ത്തിയത്‌. 66−ാം മിനിറ്റിൽ‍ പെനാൽ‍റ്റിയിലൂടെ മത്തേയൂ ട്രിനിഡാഡാണ്‌ അവരുടെ വിജയഗോൾ‍ നേടിയത്‌. ജയത്തോടെ 19 പോയിന്റുമായി ജംഷെഡ്‌പുർ‍ അഞ്ചാം സ്ഥാനത്തെത്തി.

You might also like

Most Viewed