ലാ ലിഗയിൽ ബാ­ഴ്സലോ­ണയ്ക്ക് വി­ജയം


ബാഴ്സലോണ : ലാ ലിഗയിൽ ബാഴ്സലോണയ്ക്ക് വിജയം. ഫിലിപ് കുട്ടിഞ്ഞോ അരങ്ങേറ്റം നടത്തിയ മത്സരത്തിൽ അലാവസിനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബാഴ്സ തോൽപ്പിച്ചത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു ബാഴ്സയുടെ ജയം.

23−ാം മിനിറ്റിൽ ഗൈഡിട്ടിയിയാണ് അലാവെസിനായി ലീഡ് നേടിയത്. 72−ാം മിനിറ്റിൽ സുവാരസ് ബാഴ്സലോണയെ ഒപ്പമെത്തിച്ചു. ഇനിയെസ്റ്റയൊരുക്കിയ നീക്കത്തിനൊടുവിലായിരുന്നു ഗോൾ. തുടർച്ചയായ എട്ടാം ലാ ലിഗ മത്സരത്തിലാണ് സുവാരസ് ഗോൾ നേടുന്നത്. പിന്നീട് 84−ാം മിനിറ്റിൽ ലഭിച്ച ഫ്രീ കിക്ക് ലക്ഷ്യത്തിലെത്തിച്ച് മെസ്സി ബാഴ്സലോണയെ മുന്നിലെത്തിച്ചു. 

മറ്റൊരു മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡ് എതിരില്ലാത്ത മൂന്ന് ഗോളിന് ലാസ് പാൽമാസിനെ തോൽപ്പിച്ചു. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം അന്റോണിയോ ഗ്രീസ്മാൻ (61), ഫെർണാഡോ ടോറസ് (73), തോമസ് പാറ്റി (88) എന്നിവരാണ് ഗോൾ നേടിയത്.

ലീഗിൽ 21 മത്സരങ്ങളിൽ നിന്ന് 57 പോയിന്റുമായി ബാഴ്സലോണ ഒന്നാമതും 46 പോയിന്റുമായി അത്ലറ്റികോ മാഡ്രിഡ് രണ്ടാമതുമാണ്.

You might also like

Most Viewed