ദക്ഷി­ണാ­ഫ്രി­ക്കയ്ക്ക് പരന്പര : മോർക്കൽ വിരമിച്ചു


ജോഹന്നാസ്ബർഗ് : ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരന്പര ദക്ഷിണാഫ്രിക്കയ്ക്ക്. നാലാം ടെസ്റ്റിൽ 492 റൺസിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം. ഇതോടെ നാലു ടെസ്റ്റുകളടങ്ങിയ പരന്പര ദക്ഷിണാഫ്രിക്ക 3-1ന് സ്വന്തമാക്കി.

മൂന്നിന് 88 റൺസെന്ന നിലയിൽ അഞ്ചാം ദിനം കളി തുടങ്ങിയ ഓസ്ട്രേലിയ 119 റൺസെടുക്കുന്നതിനിടയിൽ എല്ലാവരും പുറത്താകുകയായിരുന്നു. 31 റൺസിനിടയിലാണ് ഓസീസിന്റെ ഏഴു വിക്കറ്റുകൾ നഷ്ടമായത്. രണ്ടാം ഇന്നിങ്സിൽ 13 ഓവറിൽ 21 റൺസ് മാത്രം വിട്ടുകൊടുത്ത് ആറു വിക്കറ്റെടുത്ത ഫിലാൻഡറാണ് ദക്ഷിണാഫ്രിക്കയുടെ വിജയം എളുപ്പമാക്കിയത്.

അതേസമയം ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളർ മോണി മോർക്കൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. 86 ടെസ്റ്റിൽ നിന്ന് 309 വിക്കറ്റ് നേടിയിട്ടുണ്ട് മുപ്പത്തിമൂന്നുകാരനായ മോർക്കൽ. 117 ഏകദിനത്തിൽ കളിച്ച മോർക്കൽ 188 വിക്കറ്റെടുത്തിട്ടുണ്ട്. 44 ട്വന്റി20യിൽ 44 വിക്കറ്റ് നേടി. 

You might also like

Most Viewed