കോമൺവെൽത്ത് : ബാഡ്മിന്റൻ വനിതാ സിംഗിൾസിൽ സൈന നെഹ്‌വാളിനു സ്വർണം


ഗോൾഡ്കോസ്റ്റ് : ഓസ്‌ട്രേലിയയിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിലെ ബാഡ്മിന്റൻ വനിതാ സിംഗിൾസിൽ സൈന നെഹ്‌വാളിനു സ്വർണം. പി.വി. സിന്ധു വെള്ളി നേടി. സ്കോർ: 21–18, 23–21. പുലർച്ചെ അഞ്ചിനായിരുന്നു സൈന–സിന്ധു ഫൈനൽ.

പുലർച്ചെ ആറിനു നടന്ന പുരുഷ സിംഗിൾസിൽ കെ. ശ്രീകാന്ത് വെള്ളി നേടി. മലേഷ്യയുടെ ലീ ചോങ് വെയോടാണു ശ്രീകാന്ത് ഫൈനലിൽ പരാജയപ്പെട്ടത്. സ്കോർ: 21–14, 14–21, 14–21. 2006, 2010 വർഷങ്ങളിലും ലീ ചോങ്ങിനു തന്നെയായിരുന്നു സ്വർണം. 2014ൽ പരുക്ക് കാരണം ലീ കോമൺവെൽത്ത് ഗെയിംസിൽനിന്നു വിട്ടുനിൽക്കുകയായിരുന്നു.

സ്ക്വാഷ് ഡബിൾസിൽ ഇന്ത്യയുടെ ദീപിക പള്ളിക്കൽ – ജോഷ്ന ചിന്നപ്പ സഖ്യത്തിന് വെള്ളി മെഡൽ. ന്യൂസിലൻഡിന്റെ ജോയെൽ കിങ് – അമാൻഡ ലാൻഡേഴ്സ് മർഫി സഖ്യത്തോടാണ് ഇവർ പരാജയപ്പെട്ടത്. സ്കോർ 11–9, 11–8. ടേബിൾ ടെന്നിസ് പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ ശരത് അജന്ത വെങ്കലം നേടി.

You might also like

Most Viewed