ഇറാനും ഉറുഗ്വേയ്ക്കും ജയം


മോ­സ്‌ക്കോ ­: ലോ­കകപ്പ് ഫു­ട്‌ബോ­ളിൽ‍ ഗ്രൂ­പ്പ് എയി­ലെ­ മത്സരത്തിൽ‍ ഈജി­പ്തി­നെ­ ഏകപക്ഷീ­യമാ­യ ഒരു­ ഗോ­ളിന് ഉറു­ഗ്വേ­ തോ­ൽ‍­പ്പി­ച്ചു­. 89-ാം മി­നി­റ്റിൽ‍ ഹോ­സെ­ ജി­മ്മി­നസാണ് ഉറു­ഗ്വേ­യ്ക്കാ­യി­ വി­ജയഗോൾ‍ നേ­ടി­യത്.

സൂ­പ്പർ‍­താ­രം മു­ഹമ്മദ് സാലയി­ല്ലാ­തെ­ കളി­ച്ചി­ട്ടും പല കു­റി­ ഉറു­ഗ്വേ­യെ­ ഭീ­ഷണി­യി­ലാ­ക്കാൻ ഈജി­പ്തിന് കഴി­ഞ്ഞു­. 89-ാം മി­നി­റ്റിൽ പ്രതി­രോ­ധ കോ­ട്ട കെ­ട്ടു­ന്നതിൽ വരു­ത്തി­യ പി­ഴവാണ് ഈജി­പ്തിന് തി­രി­ച്ചടി­യാ­യത് ഉറു­ഗ്വേ­ നി­രയിൽ സൂ­പ്പർ സ്ട്രൈ­ക്കർ­മാ­രാ­യ ലൂ­യിസ് സു­വാ­രസി­നും എഡി­ൻ­സൺ കവാ­നി­ക്കും ഡ്രി­ബി­ളി­ങ്ങി­ന്റെ­ ആശാ­നാ­യ ഡി­ അരാ­സി­യാ­റ്റയ്ക്കും വേ­ണ്ടത്ര തി­ളങ്ങാൻ സാ­ധി­ച്ചി­രു­ന്നി­ല്ല. ജയത്തോ­ടെ­ നി­ർ­ണാ­യകമാ­യ മൂ­ന്ന് പോ­യിന്റ് ഉറു­ഗ്വേ­ സ്വന്തമാ­ക്കി­. നേ­രത്തെ­ ഗ്രൂ­പ്പ് എയിൽ നടന്ന റഷ്യ, -സൗ­ദി­ മത്സരത്തിൽ വി­ജയി­ച്ച റഷ്യക്കും മൂ­ന്ന് പോ­യി­ന്റു­ണ്ട്.

ഗ്രൂ­പ്പ് ബി­യി­ലെ­ ആദ്യ മത്സരത്തിൽ ഇറാന് വി­ജയം. അധി­ക സമയത്തിൽ മൊ­റോ­ക്കോ­ നൽ­കി­യ സെ­ൽ­ഫ് ഗോ­ളി­െ­ൻ­്റ ആനു­കൂ­ല്യത്തി­ലാണ് ഇറാൻ ജയി­ച്ച് കയറി­യത്.  മൊ­റോ­ക്കോ­- കളി­ മി­കവ് പു­റത്തെ­ടു­ത്തി­ട്ടും ഭാ­ഗ്യം കൊ­ണ്ട് എതി­രാ­ളി­കൾ ജയി­ക്കു­ന്ന കാ­ഴ്ചയാ­യി­രു­ന്നു­ മത്സരത്തിൽ ഇന്നലെ­. മത്സരത്തിൽ 68 ശതമാ­നം സമയം പന്ത് കൈ­വശം വെ­ച്ച മൊ­റോ­ക്കോ­യ്ക്ക് വി­ല്ലനാ­യത് സെ­ൽ­ഫ് ഗോളാണ്. പന്തടക്കത്തി­െ­ൻ്­റ കാ­ര്യത്തിൽ ഇരു­പകു­തി­കളി­ലും മൊ­റോ­ക്കൻ താ­രങ്ങൾ­ക്ക് മി­കവ് പു­ലർ­ത്തി­. ചി­ല മി­ന്നലാ­ക്രമണങ്ങൾ നടത്താൻ മൊ­റോ­ക്കോ­ക്ക് സാ­ധി­ച്ചെ­ങ്കി­ലും അതൊ­ന്നും ഗോ­ളാ­യി­ല്ല. ആദ്യ പകു­തി­യു­ടെ­ അവസാ­ന നി­മി­ഷം വരെ­ മൊ­റോ­ക്കൻ ഗോ­ൾ­മു­ഖത്ത് വലി­യ നീ­ക്കങ്ങളൊ­ന്നും ഇറാൻ നടത്തി­യി­ല്ല. എന്നാൽ അവസാ­ന നി­മഷങ്ങളിൽ ചി­ല തകർ­പ്പൻ ഷോ­ട്ടു­കൾ ഇറാൻ താ­രങ്ങൾ തൊ­ടു­ത്തു­. 

ബോ­ക്സിന് തൊ­ട്ട് വെ­ളി­യിൽ നി­ന്ന് ഇറാന് അനു­കൂ­ലമാ­യി­ ലഭി­ച്ച ഫ്രീ­കി­ക്കി­ൽ­ നി­ന്നാണ് സെ­ൽ­ഫ് ഗോൾ പി­റന്നത്. ഇറാൻ താ­രം എഹ്സാൻ സഫി­ മൊ­റോ­ക്കോ­ ബോ­ക്സി­ലേ­ക്ക് ഉയർ­ത്തി­ വി­ട്ട പന്ത് തലകൊ­ണ്ട് പ്രതി­രോ­ധി­ക്കാ­നു­ള്ള ബു­ഹാ­ദോ­സി­ന്റെ­ ശ്രമം ഗോ­ളിന് വഴി­യൊ­രു­ക്കു­കയാ­യി­രു­ന്നു­.

You might also like

Most Viewed