അരങ്ങേ­റ്റ ടെ­സ്റ്റിൽ‍ അഫ്ഗാന് കൂ­റ്റൻ തോ­ൽ‍­വി­


ബംഗളൂ­രു­ : കന്നി­ടെ­സ്റ്റിൽ ഇന്ത്യയ്ക്കെ­തി­രെ­ അഫ്ഗാ­നി­സ്ഥാന് കൂ­റ്റൻ തോ­ൽ‍­വി­. ഇന്നിംഗ്സി­നും 262 റൺ­സി­നു­മയാ­രു­ന്നു­ അഫ്ഗാന്റെ തോൽവി. അഫ്ഗാ­നി­സ്ഥാ­നെ­ രണ്ട് ദി­വസം കൊ­ണ്ടാണ് ഇന്ത്യ ചു­രു­ട്ടി­ക്കൂ­ട്ടി­യത്. ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 474 റൺ­സിന് പു­റത്താ­യതിന് പി­ന്നാ­ലെ­ ആദ്യമാ­യി­ ടെ­സ്റ്റിൽ പാ­ഡണി­ഞ്ഞ് എത്തി­യ അഫ്ഗാൻ ബാ­റ്റ്സ്മാ­ൻ­മാർ ആദ്യ ഇന്നിംഗ്സിൽ 109ന് റൺ­സിന് പു­റത്താ­യി­. ഫോ­ളോ­ ഓണി­നി­റങ്ങി­യ അഫ്ഗാൻ ബാ­റ്റിംഗ് നി­ര രണ്ടാം ഇന്നിംഗ്സിൽ 103 റൺ‍­സിന് പു­റത്താ­യി­. 

നാല് വി­ക്കറ്റ് വീ­ഴ്ത്തി­യ രവീ­ന്ദ്ര ജഡേ­ജയും മൂ­ന്ന് വി­ക്കറ്റ് വീ­ഴ്ത്തി­യ ഉമേഷ് യാ­ദവു­മാണ് അഫ്ഗാ­നെ­ രണ്ടാം ഇന്നിംഗ്സിൽ തകർ­ത്തത്. 36 റൺ­സെ­ടു­ത്ത് പു­റത്താ­കാ­തെ­ നി­ന്ന ഹഷ്മത്തു­ള്ള ഷാ­ഹ്ദി­ മാ­ത്രമാണ് അഫ്ഗാൻ നി­രയിൽ പി­ടി­ച്ചു­ നി­ന്നു­ള്ളൂ­. ആദ്യ ഇന്നിംഗ്‌സിൽ‍ നാല് വി­ക്കറ്റ് വീ­ഴ്ത്തി­യ അശ്വിൻ രണ്ടാം ഇ­ന്നിംഗ്‌സിൽ‍  ഒരു­ വി­ക്കറ്റ് നേ­ടി­.

ടോസ് നേ­ടി­ ബാ­റ്റിംഗ് തി­രഞ്ഞെ­ടു­ത്ത ഇന്ത്യ 474 എന്ന ഭേ­ദപ്പെ­ട്ട സ്‌കോ­റാണ് അഫ്ഗാ­നി­സ്ഥാന് മു­ന്നി­ൽ‍­വെ­ച്ചത്. ശി­ഖർ‍ ധവാ­നും മു­രളി­ വി­ജയും സെ­ഞ്ച്വറി­ നേ­ടി­യപ്പോൾ‍ രാ­ഹു­ലും പാ­ണ്ധ്യയും അർ‍­ദ്ധസെ­ഞ്ച്വറി­ നേ­ടി­.

You might also like

Most Viewed