സ്പെ​­​യി​­​ൻ - പോ­ർ­ച്ചു­ഗൽ മത്സരം സമനിലയിൽ : റൊ​­​ണാ​­​ൾ​­ഡോ​­​യ്ക്ക് ഹാ​­​ട്രി​­​ക്ക്


സോ­ച്ചി­ : റഷ്യൻ ലോ­കകപ്പിൽ -പോ­ർ­ച്ചു­ഗൽ സൂ­പ്പർ ‍താ­രം ക്രി­സ്റ്റ്യാ­നോ­യു­ടെ­ ഹാ­ട്രി­ക്കും സ്പാ­നിഷ് താ­രം ഡി­യാഗോ­ കോ­സ്റ്റയു­ടെ­ ഡബി­ളും കണ്ട സൂ­പ്പർ പോ­രാ­ട്ടം സമനി­ലയിൽ കലാ­ശി­ച്ചു­. ഗ്രൂ­പ്പ് ബി­യി­ലെ­ രണ്ടാം മത്സരത്തിൽ പോ­ർ­ച്ചു­ഗലും സ്പെ­യി­നും മൂ­ന്ന് ഗോൾ വീ­തം അടി­ച്ച് സമനി­ല പാ­ലി­ച്ചു­. 

ലോ­കകപ്പി­ലെ­ ആദ്യ ഹാ­ട്രിക്ക് കണ്ട മത്സരത്തിൽ‍ ക്രി­സ്റ്റ്യാ­നോ­ റൊ­ണാ­ൾ‍­ഡോയു­ടെ­ മി­കവി­ലാണ് പോ­ർ­ച്ചു­ഗൽ പി­ടി­ച്ച് ­നി­ന്നത്. ക്രി­സ്റ്റ്യാ­നോ­യു­ടെ­ ഗോ­ളോ­ടെ­യാ­യി­രു­ന്നു­ കളി­ തു­ടങ്ങി­യത്്. നാ­ലാം മി­നി­റ്റിൽ‍ ബോ­ക്‌സിൽ‍ ക്രി­സ്റ്റ്യാ­നോ­യെ­ വീ­ഴ്ത്തി­യതിന് പെ­നാ­ൽ‍­റ്റി­. കി­ക്ക് എടു­ത്ത ക്രി­സ്റ്റ്യാ­നോ പി­ഴവു­ണ്ടാ­ക്കി­യി­ല്ല. തൊട്ടു­ പി­ന്നാ­ലെ­ സ്‌പെ­യിൻ തി­രി­ച്ചടി­ച്ചു­. സംയു­ക്ത ആക്രമണം നടത്തി­യ സ്‌പെയിൻ 24ാം മി­നി­റ്റിൽ‍ ഡി­യാ­ാഗോ ­കോ­സ്റ്റയി­ലൂ­ടെ­ തി­രി­ച്ചടി­ച്ചു­. കളി­ ആദ്യ പകു­തി­ പൂ­ർ‍­ത്തി­യാ­കും മു­ന്പ് ക്രി­സ്റ്റ്യാ­നോ­യു­ടെ­ ഒരു­ ഷോ­ട്ട് പി­ടി­ച്ചെ­ടു­ക്കു­ന്നതിൽ‍ പി­ഴവ് വരു­ത്തി­യ ഡി­ ജി­യയു­ടെ­ കൈ­കളിൽ‍ തട്ടി­ വലയിൽ‍. 

രണ്ടാം പകു­തി­യിൽ സ്പെ­യിൻ തി­രി­ച്ചടി­ക്കു­ന്ന കാ­ഴ്ചയാണ് കണ്ടത്. 55-ാം മി­നി­റ്റിൽ കോ­സ്റ്റയി­ലൂ­ടെ­ സ്പെ­യിൻ ഒപ്പമെ­ത്തി­. ഫ്രീ­കി­ക്കിൽ നി­ന്നാ­യി­രു­ന്നു­ ഗോ­ളി­ലേ­ക്കെ­ത്തി­യ നീ­ക്കത്തി­ന്‍റെ­ തു­ടക്കം. മൂ­ന്ന്­ മി­നി­റ്റ് പി­ന്നി­ടു­ന്നതി­നി­ടെ­ പോ­ർ­ച്ചു­ഗലി­നെ­ ഞെ­ട്ടി­ച്ച് സ്പെ­യിൻ മു­ന്നി­ലെ­ത്തി­. 58ാം മി­നി­റ്റിൽ നാ­ച്ചോ­യാണ് സ്പാ­നിഷ് ടീ­മിന് ലീഡ് സമ്മാ­നി­ച്ചത്. ജയപ്രതീ­ക്ഷയു­മാ­യി­ മു­ന്നേ­റി­യ സ്പെ­യി­ന്‍റെ­ നെ­ഞ്ചു­തകർ­ത്ത് 88-ാം മി­നി­റ്റിൽ റൊ­ണാ­ൾ­ഡോ­യു­ടെ­ ഗോ­ളെ­ത്തി­.  ബോ­ക്സി­ന് തൊ­ട്ടു­വെ­ളി­യി­ൽ ­നി­ന്നും ട്രേഡ് മാ­ർ­ക്ക് ശൈ­ലി­യി­ലു­ള്ള ഫ്രീ­കി­ക്ക് ഗോ­ളി­ലൂ­ടെ­യാണ് റൊ­ണാ­ൾ­ഡോ­ ഹാ­ട്രി­ക്കും സമനി­ല ഗോ­ളും നേ­ടി­യത്. ഈ ലോ­കകപ്പി­ലെ­ ആദ്യ ഹാ­ട്രി­ക്കും ക്രി­സ്റ്റ്യാ­നോ­ റൊ­ണാ­ൾ­ഡോ­ സ്വന്തമാ­ക്കി­. നാല് (പെ­നൽ­റ്റി­), 44, 88 മി­നി­റ്റു­കളി­ലാ­യി­രു­ന്നു­ റൊ­ണാ­ൾ­ഡോ­യു­ടെ­ ഗോ­ളു­കൾ.

ഗ്രൂ­പ്പ് ബി­യിൽ മൂ­ന്ന് പോ­യി­ന്‍റു­മാ­യി­ ഇറാ­നാണ് മു­ന്നിൽ. സമനി­ല പാ­ലി­ച്ച പോ­ർ­ച്ചു­ഗലും സ്പെ­യി­നും ഒരോ­ പോ­യി­ന്‍റു­മാ­യി­ തൊ­ട്ടു­പി­ന്നി­ലു­ണ്ട്.

You might also like

Most Viewed