അർ‍­ജന്റീ­നയു­ടെ­ ആദ്യ മത്സരം ഇന്ന്


സോ­ച്ചി­ : റഷ്യൻ ലോ­കകപ്പി­ലെ­ ആദ്യ പോ­രാ­ട്ടത്തിന് മെ­സി­യുടെ­ അർ­ജന്‍റീ­ന ഇന്നി­റങ്ങും. ഗ്രൂ­പ്പ് ഡി­യിൽ കു­ഞ്ഞന്മാ­രാ­യ ഐസ്‌ലൻ­ഡാണ് എതി­രാ­ളി­. മോ­സ്‌ക്കോ­യി­ലെ­ സ്പാ­ർ‍­ട് അരീ­ന േ­സ്റ്റഡി­യത്തിൽ ബഹ്റൈൻ സമയം വൈ­കു­ന്നേ­രം നാ­ലി­നാണ് മത്സരം.

നാ­യകനും സൂ­പ്പർ‍ സ്‌ട്രൈ­ക്കറു­മാ­യ ലയണൽ‍ മെ­സി­യി­ലാണ് അർ­ജന്‍റീ­നയു­ടെ­ എല്ലാ­ പ്രതീ­ക്ഷകളും. മെ­സി­യും അഗ്യൂ­റോ­യും ഡി­ മരി­യയും അടങ്ങു­ന്ന ആദ്യ ഇലവനേ­യും അർ‍­ജന്റീ­നൻ കോ­ച്ച് ജോ­ർ‍­ജ് സാംപോ­ളി­ പ്രഖ്യപി­ച്ചു­ കഴി­ഞ്ഞു­. റഷ്യയിൽ‍ കപ്പു­യർ‍­ത്തു­ന്നതിൽ‍ കു­റഞ്ഞതൊ­ന്നും ആഗ്രഹി­ക്കാ­ത്ത ടീ­മാണ് അർ‍­ജന്റീ­ന. കി­രീ­ടമി­ല്ലാ­ത്ത രാ­ജകു­മാ­രനെ­ന്ന വി­ളി­പ്പേര് മാ­യ്ക്കാൻ ഫു­ട്‌ബോ­ളി­ന്റെ­ മി­ശി­ഹാ­ ലയണൽ‍ മെ­സി­ക്ക് മു­ന്നി­ലെ­ നി­ർ‍­ണാ­യക വേ­ദി­യാണ് റഷ്യ. 

അതേ­സമയം, കരു­ത്തരാ­യ അർ‍­ജന്‍റീ­നയ്‌ക്കെ­തി­രേ­ മി­കച്ച പ്രകടനമാണ് ഐസ്‌ലൻ‍ഡി­ന്‍റെ­ ലക്ഷ്യം. ഒരു­ സമനി­ലയെ­ങ്കി­ലും നേ­ടാ­നാ­യാൽ‍ ടീ­മിന് തലയു­യർ‍­ത്തി­നി­ൽ‍­ക്കാം. 2016ൽ‍ ആദ്യമാ­യി­ യൂ­റോ­ കപ്പി­ലെ­ത്തി­ ക്വാ­ർ‍­ട്ടർ‍ ഫൈ­നൽ‍ വരെ­യെ­ത്തി­യാണ് ഐസ്‌ലാൻ‍ഡ് മടങ്ങി­യത്. പ്രധാ­ന മി­ഡ്ഫീ­ൽ‍­ഡർ‍ ഗി­ൽ‍­ഫി­ സി­ഗു­ഡ്‌സണ്‍ സന്നാ­ഹമത്സരത്തി­നി­ടെ­ പരി­ക്കേ­റ്റ് പു­റത്തു­പോ­യത് ടീ­മിന് തി­രി­ച്ചടി­യാ­കും. ഇതാ­ദ്യമാ­യാണ് ഇരു­ടീ­മു­കളും മു­ഖാ­മു­ഖം വരു­ന്നത്.

You might also like

Most Viewed