സ്പെ­യി­നി­നെ­ പരാ­ജയപ്പെ­ടു­ത്തി റഷ്യ ക്വാർട്ടറിൽ


മോ­സ്കോ­ : പ്രീ­ക്വാ­ർ­ട്ടറിൽ സ്പെ­യി­നി­നെ­ പരാ­ജയപ്പെ­ടു­ത്തി­ ആതി­ഥേ­യരാ­യ റഷ്യ ക്വാ­ട്ടർ­ഫൈ­നലിൽ പ്രവേ­ശി­ച്ചു­. ഷൂ­ട്ടൗ­ട്ടി­ലേ­യ്ക്ക് നീ­ങ്ങി­യ മത്സരത്തിൽ മൂ­ന്നി­നെ­തി­രെ­ നാ­ലു­ ഗോ­ളു­കൾ­ക്കാണ് റഷ്യ സ്പെ­യി­നി­നെ­ മറി­കടന്നത്. സോ­വി­യറ്റ് യൂ­ണി­യൻ റഷ്യയാ­യതി­നു­ശേ­ഷം ഇതാ­ദ്യമാ­യാണ് റഷ്യ ക്വാ­ർ­ട്ടറി­ലെ­ത്തു­ന്നത്.

ഗോ­ളി­ അക്കി­ൻ­ഫീ­വാണ് റഷ്യക്ക് ഈ ചരി­ത്രമു­ഹൂ­ർ­ത്തം സമ്മാ­നി­ച്ചത്. ഷൂ­ട്ടൗ­ട്ടിൽ രണ്ട് സ്പാ­നിഷ് കി­ക്കു­കളണ് അക്കി­ൻ­ഫീവ് തടഞ്ഞത്. മൂ­ന്നാ­മത്തെ­ കി­ക്കെ­ടു­ത്തകോ­ക്കോ­യു­ടേ­യും അവസാ­ന കിക്കെ­ടു­ത്ത അസ്പാ­സി­ന്റേ­യും കി­ക്കു­കൾ അക്കി­ൻ­ഫീവ് തടു­ത്തി­ടു­കയാ­യി­രു­ന്നു­. അഞ്ചു­ കി­ക്കു­കളിൽ മൂ­ന്നെ­ണ്ണം സ്പെ­യിൻ വലയി­ലെ­ത്തി­ച്ചപ്പോൾ റഷ്യ നാ­ലെ­ണ്ണം വലയി­ലെ­ത്തി­ച്ച് ക്വാ­ർ­ട്ടറിൽ പ്രവേ­ശി­ച്ചു­. 

നി­ശ്ചി­ത സമയത്തും എക്സ്ട്രാ­ ടൈ­മി­ലും ഇരു­ടീ­മു­കളും ഓരോ­ ഗോൾ വീ­തമടി­ച്ച് സമനി­ല പാ­ലി­ച്ചതി­നെ­ തു­ടർ­ന്നാണ് മത്സരം ഷൂ­ട്ടൗ­ട്ടി­ലേ­യ്ക്ക് നീ­ങ്ങി­യത്. സെ­ൽ­ഫ് ഗോ­ളി­ലാണ് സ്പെ­യിൻ നി­ശ്ചി­ത സമയത്ത് മു­ന്നി­ലെ­ത്തി­യത്. ഇസ്കോ­യു­ടെ­ ഫ്രീ­ കി­ക്കിൽ നി­ന്ന് വല ചലി­പ്പി­ക്കാൻ സെ­ർ­ജി­യോ­ റാ­മോസ് ശ്രമി­ക്കു­ന്നതി­നി­ടെ­ റഷ്യയു­ടെ­ ഇഗ്നാ­സേ­വെ­ച്ചി­ന്റെ­ കാ­ലിൽ തട്ടി­ പന്ത് വലയി­ലെ­ത്തു­കയാ­യി­രു­ന്നു­. 12-ാം മി­നി­റ്റിൽ സ്പെ­യിൻ മു­ന്നിൽ. ഈ ലോ­കകപ്പി­ലെ­ പത്താ­മത്തെ­ സെ­ൽ­ഫ് ഗോ­ളാ­ണി­ത്. നാ­ൽ­പ്പത്തി­യൊ­ന്നാം മി­നി­റ്റിൽ പെ­നാ­ൽ­റ്റി­ ലക്ഷ്യത്തി­ലെ­ത്തി­ച്ച് സ്യൂ­ബയാണ് റഷ്യയെ­ ഒപ്പമെ­ത്തി­ച്ചത്. റഷ്യയെ­ടു­ത്ത കോ­ർ­ണർ കി­ക്കി­നി­ടെ­ ബോ­ക്സി­ലേ­ക്കു­ള്ള പന്ത് പീ­ക്വെ­യു­ടെ­ കൈ­യിൽ തട്ടി­യതോ­ടെ­ റഫറി­ ഹാ­ന്റ്ബോ­ളിന് പെ­നാ­ൽ­റ്റി­ വി­ധി­ച്ചു­. പെ­നാ­ൽ­റ്റി­യെ­ടു­ത്ത സ്യൂ­ബയ്ക്ക് ലക്ഷ്യം പി­ഴച്ചി­ല്ല. ഈ ലോ­കകപ്പിൽ സ്യൂ­ബയു­ടെ­ മൂ­ന്നാം ഗോ­ളാ­യി­രു­ന്നു­ ഇത്. പി­ന്നീട് ഇരു­ടീ­മു­കളും ഗോൾ നേ­ടാ­ത്തതി­നെ­ തു­ടർ­ന്ന് മത്സരം ഷൂ­ട്ടൗ­ട്ടിൽ വി­ധി­യെ­ഴു­തു­കയാ­യി­രു­ന്നു­.

You might also like

Most Viewed