ബ്രസീ­ൽ ക്വാർട്ടർ ഫൈനലിൽ


സമാ­റ : റഷ്യൻ ലോ­കകപ്പിൽ സൂ­പ്പർ ടീ­മു­കളു­ടെ­ പു­റത്ത്പോ­ക്ക് പ്രീ­ക്വാ­ർ­ട്ടറിൽ ബ്രസീ­ൽ ആവർത്തിച്ചില്ല. നഷ്ടപ്പെ­ട്ട സാംബ താ­ളങ്ങൾ കൂ­ട്ടി­ചേ­ർ­ത്ത്, റഷ്യൻ ലോ­കകപ്പിൽ ഇതു­വരെ­ കളി­ച്ച കളി­കളിൽ ഏറ്റവും സു­ന്ദരമാ­യി­ കളി­ച്ച ബ്രസീൽ മെ­ക്സി­ക്കോ­യെ­ എതി­രി­ല്ലാ­ത്ത രണ്ട് ഗോ­ളു­കൾ­ക്ക് പരാ­ജയപ്പെ­ടു­ത്തി­ ക്വാ­ർ­ട്ടറിൽ പ്രവേ­ശി­ക്കു­കയാ­യി­രു­ന്നു­. ബ്രസീൽ തു­ടർ­ച്ചയാ­യ ഏഴാം തവണയാണ് ലോ­കകപ്പി­ന്റെ­ ക്വാ­ർ­ട്ടറിൽ പ്രവേ­ശി­ക്കു­ന്നത്. ക്വാ­ർ­ട്ടറിൽ ബെ­ൽ­ജി­യമാണ് ബ്രസി­ലീ­ന്റെ­ എതി­രാ­ളി­കൾ.

പതി­ഞ്ഞ താ­ളത്തിൽ കളി­ച്ചു­ തു­ടങ്ങി­ ബ്രസീൽ രണ്ടാം പകു­തി­യാണ് ആക്രമണകാ­രി­കളാ­യത്. അന്പത്തി­യൊ­ന്നാം മി­നി­റ്റിൽ നെ­യ്മറും  എൺ­പത്തി­യെ­ട്ടാം മി­നി­റ്റിൽ നെ­യ്മറു­ടെ­ പാ­സിൽ പകരക്കാ­രൻ ഫി­ർ­മി­നോ­യും ബ്രസീ­ലി­നാ­യി­ ഗോ­ളു­കൾ നേ­ടി­. നെ­യ്മർ തന്നെ­യാ­ണ് ആദ്യഗോ­ളിന് വഴി­വെച്ചനീ­ക്കത്തിന് തു­ടക്കമി­ട്ടത്. ബോ­ക്സി­ന്റെ­ അതി­രിൽ നി­ന്ന് പന്ത് വി­ല്യന് നെ­യ്മർ ബാ­ക്ക്ഹീൽ ചെ­യ്തു­ കൊ­ടു­ക്കു­ന്നു­. പന്തു­മാ­യി­ മെ­ക്സി­ക്കൻ പോ­സ്റ്റി­ന്റെ­ വലതു­ഭാ­ഗത്തേ­യ്ക്ക് കു­തി­ച്ച വി­ല്യൻ മെ­ക്സി­ക്കൻ ഗോ­ളി­ ഒച്ചാ­വോ­യെ­ കബളി­പ്പി­ച്ച് ക്രോസ് ചെ­യ്യു­ന്നു­. ബോ­ക്സി­ലേ­യ്ക്ക് ഓടി­ക്കയറി­യ ജെ­സൂ­സിന് പി­ഷച്ച ലക്ഷ്യം പി­ന്നിൽ നി­ന്ന നെ­യ്മർ പൂ­ർ­ത്തി­യാ­ക്കു­കയാ­യി­രു­ന്നു­. ഇതോ­ടെ­ ആദ്യ പകു­തി­ക്ക് ശേ­ഷം ബ്രസീൽ ഒരു­ ഗോ­ളിന് മു­ന്നിൽ.

മെ­ക്സി­ക്കൻ ഗോ­ളി­ ഒച്ചാ­വയോ­ടെ­ ഉജ്ജ്വല സേ­വു­കളാണ് ബ്രസീ­ലിന് മു­ന്നിൽ മെ­ക്സി­ക്കോ­യെ­ വലി­യൊ­രു­ തോ­ൽ­വി­യിൽ നി­ന്നും രക്ഷപ്പെ­ടു­ത്തി­യത്. ഗോ­ളെ­ന്നു­റച്ച ഒട്ടനവധി­ ഷോ­ട്ടു­കൾ ഒച്ചാ­വോ­ കൗ­ശലത്തോ­ടെ­ നി­ർ­വ്വീ­ര്യമാ­ക്കി­യി­ട്ടു­ണ്ട്. പ്രധാ­നമാ­യി­ ജി­സൂ­സ്, കു­ട്ടീ­ഞ്ഞ്യോ­, നെ­യ്മർ, വി­ല്യൻ എന്നി­വരു­ടെ­ ഗോ­ളെ­ന്നു­റച്ച നാല് അവസരങ്ങളാണ് ഒച്ചാ­വോ­ തടു­ത്തി­ട്ടത്. 

88ാം മിനിറ്റിൽ പകരക്കാ­രനാ­യി­ ഇറങ്ങി­യ ഫി­ർ­മി­നോ­യു­ടെ­ വകയാ­യി­രു­ന്നു­ രണ്ടാം ഗോൾ. ബോ­ക്സി­ലേ­യ്ക്ക് പന്തു­മാ­യി­ ഓടി­യടു­ത്ത നെ­യ്മർ പോ­സ്റ്റി­ന്റെ­ ഇടതു­ മൂ­ല ലക്ഷ്യമാ­ക്കി­ പന്ത് ചെ­ത്തി­യി­ട്ടു­. എന്നാൽ ഗോ­ളി­ ഒച്ചാ­വോ­യു­ടെ­ ഇടങ്കാ­ലിൽ തട്ടി­ തെ­ന്നി­പോ­യ പന്ത് ഓടി­യടു­ത്ത ഫി­ർ­മി­നോ­ തട്ടി­ പോ­സ്റ്റിൽ കയറ്റു­കയാ­യി­രു­ന്നു­. ഇതോ­ടെ­ ബ്രസീൽ വി­ജയമു­റപ്പിച്ചു­. പന്തടക്കത്തി­ലും പാ­സി­ലും ബ്രസീലിനൊ­പ്പം പി­ടി­ച്ച പ്രകടനമാണ് മെക്സി­ക്കോ­യും പുറത്തെ­ടു­ത്തത്. പക്ഷെ­ തി­യാ­ഗോ­ സി­ൽ­വയു­ടേ­യും ഫി­ലി­പ്പെ­ ലൂ­യി­സി­ന്റേ­യും നേ­തൃ­ത്വത്തിൽ ബ്രസീൽ തീ­ർ­ത്ത പ്രതി­രോ­ധം മറി­കടക്കാൻ മെ­ക്സി­ക്കോ­യ്ക്കാ­യി­ല്ല.

You might also like

Most Viewed