പ്രീക്വാർട്ടർ മത്സരങ്ങൾ ഇന്ന് അവസാനിക്കും


മോ­സ്കോ ­: റഷ്യൻ ലോ­കകപ്പി­ലെ­ പ്രീ­ക്വാ­ർ­ട്ടർ മത്സരങ്ങൾ ഇന്നവസാ­നി­ക്കും. അവസാ­ന മത്സരത്തിൽ ഇംഗ്ലണ്ടും കൊ­ളംബി­യയും തമ്മി­ലാണ് പോ­രാ­ട്ടം. മറ്റൊ­രു­ മത്സരത്തിൽ സ്വീ­ഡൻ സ്വി­റ്റ്സർ­ലന്റി­നെ­ നേ­രി­ടും. ഇംഗ്ലണ്ട് പൂ­ർ­ണ്ണമാ­യും പരി­ശീ­ലകൻ സൗ­ത്ത്ഗേ­റ്റി­ന്റെ­ ടീ­മാ­ണ്. മു­ൻ­വർ­ഷങ്ങളി­ലേ­തു­പോ­ലെ­ വന്പൻ­താ­രങ്ങളു­ടെ­ സാ­ന്നി­ദ്ധ്യമി­ല്ലാ­ത്ത ടീം. പ്രീ­മി­യർ ലീ­ഗിൽ പയറ്റി­ത്തെ­ളി­ഞ്ഞ ഒരു­ സംഘം യു­വകളി­ക്കാ­രാണ് സൗ­ത്ത്ഗേ­റ്റി­ന്റെ­ ശക്തി­. ഒരോ­ പൊ­സി­ഷനി­ലും മി­കച്ച കളി­ക്കാ­രും അവർ­ക്കൊ­ത്ത പകരക്കാരും. 

ജി­ഗ്രൂ­പ്പി­ൽ­നി­ന്ന് രണ്ടാം സ്ഥാ­നക്കാ­രാ­യാണ് ഇംഗ്ലണ്ടി­ന്റെ­ വരവ്. അവസാ­ന ഗ്രൂ­പ്പ് മത്സരത്തിൽ അവർ ബെ­ൽ­ജി­യത്തോ­ടാണ് തോ­റ്റത്. മു­ന്നി­ൽ­നി­ന്ന് നയി­ക്കു­ന്ന ഹാ­രി­ കെ­യ്നാണ് ടീ­മി­ന്റെ­ ശക്തി­. ജപ്പാ­നോട് തോ­റ്റു­തു­ടങ്ങി­യ കൊ­ളംബി­യ പോ­ളണ്ടി­നെ­യും സെ­നഗലി­നെ­യും കീ­ഴടക്കി­യാണ് നോ­ക്കൗ­ട്ട് റൗ­ണ്ടി­ലെ­ത്തി­യത്. ശക്തമാ­യ അറ്റാ­ക്കിങ് മി­ഡ്ഫീ­ൽ­ഡ് ടീ­മി­നു­ണ്ട്. ലൂ­യിസ് മു­റി­യാൽ, യു­വാൻ ക്വി­ന്റെ­റോ­, യു­വാൻ ഗ്വാ­ർ­ഡാ­ഡോ­ എന്നി­വരാണ് ഇവി­ടെ­ കളി­ക്കു­ന്നത്. ഡി­ഫൻ­സീവ് മി­ഡ്ഫീ­ൽ­ഡിൽ കാ­ർ­ലോസ് സാ­ഞ്ചസും കരു­ത്തനാ­ണ്.

ഇ ഗ്രൂ­പ്പി­ലാ­യി­രു­ന്ന സ്വി­റ്റ്സർ­ലന്റ് ബ്രസീ­ലി­നെ­ ആദ്യ മത്സരത്തിൽ സമനി­ലയിൽ തളച്ച ശേ­ഷം സെ­ർ­ബി­യ, കോ­സ്റ്ററീ­ക്ക ടീ­മു­കളെ­ മറികടന്നാണ് സ്വീ­ഡനെ­ പ്രീ­ക്വാ­ർ­ട്ടറിൽ നേ­രി­ടാ­നെ­ത്തു­ന്നത്. ഷെ­ർ­ഡാൻ, ഷാ­ക്കീ­രി­, ഗ്രാ­നി­റ്റ് ഷാ­ക്ക, ബ്ലെ­രിം സെ­മൈ­ലി­, എന്നി­വരാണ് ടീ­മി­ന്റെ­ കരു­ത്ത്. എഫ് ഗ്രൂ­പ്പ് ചാ­ന്പ്യന്മാ­രാ­യി­ട്ടാണ് സ്വീ­ഡന്റെ­ വരവ്. ജർ­മ്മനി­യോട് മാ­ത്രമാണ് ടീം തോ­റ്റത്. മെ­ക്സി­ക്കോ­, ദക്ഷി­ണകൊ­റി­യ ടീ­മു­കളെ­ തോ­ൽ­പ്പി­ച്ചു­. മു­ന്നേ­റ്റത്തിൽ മർ­ക്കസ് ബർ­ഗ്, മധ്യനി­രയിൽ എമിൽ ഫോ­ഴ്സ്ബർ­ഗ്, വി­ക്ടർ­ക്ലാ­സൻ, പ്രതി­രോ­ധത്തിൽ നാ­യകൻ ആന്ദ്രെസ് ഗ്രാ­ൻ­ക്വി­സ്റ്റ് എന്നി­വരു­ടെ­ ഫോ­മി­ലാണ് സ്വീ­ഡിഷ് ടീ­മി­ന്റെ­ പ്രതീ­ക്ഷ.

You might also like

Most Viewed