പാകിസ്ഥാനെതിരെ ഓസ്ട്രേ­ലി­യക്ക് ജയം


ഹരാ­രെ ­: സിംബാ­വെ­യിൽ നടക്കു­ന്ന ത്രി­രാ­ഷ്ട്ര ടി­-20 പരന്പരയിൽ പാ­കി­സ്ഥാ­നെ­തി­രെ­ ഓസ്ട്രേ­ലി­യക്ക് മി­കച്ച ജയം. ആദ്യം ബാ­റ്റ് ചെ­യ്ത പാ­കി­സ്ഥാൻ 19.5 ഓവറിൽ 116 റൺ­സിന് എല്ലാ­വരും പു­റത്താ­യി­. മറു­പടി­ ബാ­റ്റി­ങ്ങി­നി­റങ്ങി­യ ഓസ്ട്രേ­ലി­യ 10.5 ഓവറിൽ ഒരു­ വി­ക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറി­കടക്കു­കയാ­യി­രു­ന്നു­. 33 പന്തിൽ നി­ന്ന് 68 റൺ­സെ­ടു­ത്ത ക്യാ­പ്റ്റൻ ആരോൺ ഫി­ഞ്ചാണ് ഓസീ­സിന് തകർ­പ്പൻ ജയമൊ­രു­ക്കി­യത്. ഓപ്പണർ ഡാ­ർ­സി­ ഷോ­ർ­ട്ട് 15 റണ്ണെ­ടു­ത്ത് പു­റത്താ­യപ്പോൾ ട്രാ­വിസ് ഹെഡ് പു­റത്താ­കാ­തെ­ 18 പന്തിൽ നി­ന്ന് 20 എടു­ത്ത് ഫി­ഞ്ചിന് പി­ന്തു­ണ നൽ­കി­. ഓസീ­സി­നാ­യി­ ബി­ല്ലി­ സ്റ്റൻ­ലാക് നാ­ലും ആൻ­ഡ്രൂ­ ടൈ­ മൂ­ന്നും വി­ക്കറ്റു­കൾ വീ­ഴ്ത്തി­. 50 റൺ­സെ­ടു­ക്കു­ന്നതി­നി­ടെ­ അഞ്ച് വി­ക്കറ്റു­കൾ നഷ്ടമാ­യ പാ­കി­സ്ഥാ­നെ­ ആസിഫ് അലി­(22)യും ഷഹദാബ് ഖാ­നും(29) ഫഹീം അഷ്റഫും (21) ചേ­ർ­ന്നാണ് രക്ഷപ്പെ­ടു­ത്തി­യത്.

You might also like

Most Viewed