ഉറു­ഗ്വേ­യെ­ തകർ­ത്ത് ഫ്രാ­ൻ­സ് സെ­മി­ ഫൈ­നലിൽ


നോ­വ്ഗ്രോ­ഗോ­ഡ് : ലോ­കകപ്പി­ലെ­ ഉറു­ഗ്വേ­യു­ടെ­ പ്രതീ­ക്ഷകളെ­ തരി­പ്പണമാ­ക്കി­ ഫ്രഞ്ച് പടയോ­ട്ടം. ഇന്നലെ­ നടന്ന ലോ­കകപ്പി­ലെ­ ആദ്യ ക്വാ­ർ­ട്ടർ ഫൈ­നലിൽ ഉറു­ഗ്വേ­യെ­ മറു­പടി­യി­ല്ലാ­ത്ത രണ്ട് ഗോ­ളു­കൾ­ക്ക് തകർ­ത്ത് ഫ്രാ­ൻ­സ് സെ­മി­ ഫൈ­നലിൽ കടന്നു­. റാ­ഫേൽ‍ വറാ­നേ­യും അന്റോ­ണി­യോ­ ഗ്രീ­സ്മാ­നു­മാണ് ഫ്രാ­ൻ‍­സിന് വേ­ണ്ടി­ ഗോ­ളു­കൾ‍ നേ­ടി­യത്. സെ­മി­യിൽ ബെ­ൽ‍­ജി­യമാണ് ഫ്രാ­ൻ‍­സി­ന്റെ­ എതി­രാ­ളി­കൾ‍.

അർ‍­ജന്‍റീ­നയെ­ തോ­ൽ‍­പ്പി­ച്ചതി­ന്‍റെ­ ആവേ­ശവു­മാ­യെ­ത്തി­യ ഫ്രാ­ൻ‍­സി­നെ­തി­രെ­ ഞെ­ട്ടി­ക്കു­ന്ന പ്രകടനമാണ് ആദ്യ മി­നി­റ്റു­കളിൽ‍ ഉറു­ഗ്വെ­ പു­റത്തെ­ടു­ത്തത്. നാ­യകൻ ഡീ­ഗോ­ ഗോ­ഡി­ന്‍റെ­യും ഗി­മെ­നെ­സി­ന്‍റെ­യും പ്രതി­രോ­ധം തക‍ർ‍­ത്ത് മു­ന്നേ­റാൻ തു­ടക്കത്തിൽ ഗ്രീ­സ്മാ­നും സംഘത്തി­നും സാ­ധി­ച്ചി­ല്ല. 

ആദ്യപകു­തി­യു­ടെ­ 40ാം മി­നി­റ്റിൽ‍ ഗ്രീ‍­‍സ്മാ­ന്റെ­ ഫ്രീ­ കി­ക്കിൽ‍ തലവെ­ച്ച് റാ­ഫേൽ‍ വറാ­നേ­യാണ് ഫ്രാ­ൻ‍­സി­ന്റെ­ ആദ്യ ഗോൾ‍ നേ­ടി­യത്. ഗോ­ളി­ മു­ൽ‍­സേ­ര മു­ഴു­നീ­ള ഡൈവ് നടത്തി­യെ­ങ്കി­ലും അദ്ദേ­ഹത്തി­ന്റെ­ കൈ­യെ­ത്താ­ ദൂ­രത്തു­ കൂ­ടെ­ പോ­യാണ് വറാ­നേ­യു­ടെ­ ഹെ­ഡർ‍ വലയിൽ പതി­ച്ചത്.

ഒരു­ ഗോ­ളി­ന്റെ­ ലീ­ഡിൽ ഫ്രാ­ൻ­സ് ഇടവേ­ളയ്ക്ക് പി­രി­ഞ്ഞു­. തു­ടർ­ന്ന് രണ്ടാം പകു­തി­യിൽ അറു­പത്തി­യൊ­ന്നാം മി­നി­റ്റിൽ ഒന്നാ­ന്തരമൊ­രു­ ലോംഗ് റേ­ഞ്ചറി­ലൂ­ടെ­ ഗ്രീ­സ്മാൻ ഫ്രാ­ൻ­സി­ന്റെ­ രണ്ടാ­മത്തെ­ ഗോൾ നേ­ടി­. ഉറു­ഗ്വേ­ ഗോ­ളി­യു­ടെ­ പി­ഴവും ഗ്രീ­സ്മാ­ന്റെ­ ഗോ­ളിന് അനു­ഗ്രഹമാ­യി­. പെ­നാ­ൽ­റ്റി­ ബോ­ക്സി­ന്റെ­ തൊ­ട്ടു­ മു­ന്നിൽ നി­ന്ന് പ്രതി­രോ­ധത്തി­ന്റെ­ വി­ടവി­ലൂ­ടെ­ ഗ്രീ­സ്മാൻ തൊ­ടു­ത്ത ഷോ­ട്ട് ഗോ­ളി­യു­ടെ­ കൈ­യിൽ തട്ടി­ വലയി­ലെ­ത്തു­കയാ­യി­രു­ന്നു­.

അതി­നി­ടെ­ കളി­ പരു­ക്കനാ­യി­. ബോ­ക്സി­നു­ പു­റത്തു­വെ­ച്ച് ക്രി­സ്റ്റ്യൻ റോ­ഡ്രി­ഗസ് നീ­ട്ടിയ കൈ­ ദേ­ഹത്ത് കൊ­ണ്ട എംബാ­പ്പെ­ നി­ലത്തു­വീ­ണു­. പരി­ക്ക് അഭി­നയി­ച്ച് ഫ്രീ­കി­ക്ക് വാ­ങ്ങാൻ ശ്രമി­ച്ച എംബാ­പ്പെ­യു­ടെ­ കൈ­ക്കു­പി­ടി­ച്ച് എഴു­ന്നേ­ൽ­പ്പി­ക്കാൻ റോ­ഡ്രി­ഗസും ശ്രമി­ച്ചു­. ഇതോ­ടെ­ ഇരു­ഭാ­ഗത്തെ­യും കളി­ക്കാർ ഇവർ­ക്ക് ചു­റ്റുംകൂ­ടി­യതോ­ടെ­ ചെ­റി­യ തോ­തിൽ ഉന്തും തള്ളും നടന്നു­. പോൾ പോ­ഗ്ബയും ഗോ­ഡി­നും ഈ പ്രശ്നത്തി­ലേ­ക്ക് ഓടി­യെ­ത്തി­. പോ­ഗ്ബ എതിർ താ­രത്തി­ന്‍റെ­ തലയിൽ പി­ടി­ച്ചു­വലി­ക്കു­ന്നതും കാ­ണാ­മാ­യി­രു­ന്നു­. കാ­ര്യങ്ങൾ വഷളാ­കു­ന്നതി­നു­ മു­ന്പ് പോ­ഗ്ബയെ­ സഹകളി­ക്കാർ അവി­ടെ­നി­ന്നു­ പി­ടി­ച്ചു­മാ­റ്റി­. എംബാ­പെ­യ്ക്കും റോ­ഡി­ഗ്രസി­നും റഫറി­ മഞ്ഞക്കാ­ർ‍­ഡ് നൽ‍­കി­. തോ­ൽ­വി­ ഉറപ്പി­ച്ചവരെ­പ്പോ­ലെ­യാണ് തു­ടർ­ന്ന് ഉറു­ഗ്വെ­ കളത്തിൽ പെ­രു­മാ­റി­യത്. ഗോൾ മടക്കാ­നു­ള്ള ഒരു­ ശ്രമവും ലാ­റ്റി­നമേ­രി­ക്കൻ സംഘത്തി­ന്‍റെ­ ഭാ­ഗത്തു­നി­ന്നു­ണ്ടാ­യി­ല്ല.

അതേ­സമയം മത്സരം അവസാ­ന മി­നി­റ്റു­കളി­ലേ­ക്ക് കടക്കു­ന്പോൾ‍ ഉ­റു­ഗ്വെ പ്രതി­രോ­ധത്തി­ലെ­ കരു­ത്തനാ­യ ജോസ് ഗി­മെ­നെ­സിന് കണ്ണീ­രടക്കാ­നാ­യി­ല്ല. ഉ­റു­ഗ്വെ പോ­സ്റ്റിന് മു­ന്നിൽ‍ ഫ്രാ­ൻ‍­സിന് അനു­കൂ­ലമാ­യി­ ലഭി­ച്ച ഫ്രീ­കി­ക്ക് എടു­ക്കു­ന്പോൾ‍ മനു­ഷ്യഭി­ത്തി­യാ­യി­ നി­ൽ‍­ക്കു­ന്പോ­ഴും ഗി­മെനെസ് വി­തു­ന്പി­ക്കരഞ്ഞ കാ­ഴ്ച ആരാ­ധകരു­ടേ­യും കണ്ണു­നി­റയി­ച്ചു­.

You might also like

Most Viewed