ബെ­ൽ­ജി­യത്തെ­ പരാ­ജയപ്പെ­ടു­ത്തി­ ഫ്രാ­ൻ­സ് ലോ­കകപ്പ് ഫൈ­നലിൽ


സെന്റ് പീ­റ്റേ­ഴ്സ് ബർ­ഗ് : സെ­മി­ഫൈ­നലിൽ ബെ­ൽ­ജി­യത്തെ­ പരാ­ജയപ്പെ­ടു­ത്തി­ ഫ്രാ­ൻ­സ് 2018 ഫു­ട്ബോൾ ലോ­കകപ്പി­ന്റെ­ ഫൈ­നലിൽ പ്രവേ­ശി­ച്ചു­. എതി­രി­ല്ലാ­ത്ത ഒരു­ ഗോ­ളി­നാ­യി­രു­ന്നു­ ബെ­ൽ­ജി­യത്തി­നെ­തി­രെ­ ഫ്രാ­ൻ­സി­ന്റെ­ ജയം. ഇന്ന് നടക്കു­ന്ന ഇംഗ്ലണ്ട്-ക്രൊ­യേ­ഷ്യ രണ്ടാം സെ­മി­യി­ലെവി­ജയി­യായി­രി­ക്കും ഫൈ­നലിൽ ഫ്രാ­ൻ­സി­ന്റെ­ എതി­രാ­ളി­. പരാ­ജയപ്പെ­ടു­ന്ന ടീം ബെ­ൽ­ജി­യവു­മാ­യി­ മൂ­ന്നാം സ്ഥാ­നത്തിന് വേ­ണ്ടി­ ഏറ്റു­മു­ട്ടും.

പന്ത്രണ്ട്കൊ­ല്ലത്തിന് ശേ­ഷമാണ് ഫ്രാ­ൻ­സി­ന്റെ­ ലോ­കകപ്പ് ഫൈ­നൽ പ്രവേ­ശനം. അന്പത്തി­യൊ­ന്നാം മി­നി­റ്റിൽ പ്രതി­രോ­ധനി­ര താ­രം സാ­മു­വൽ ഉംറ്റി­റ്റി­യാണ് ഫ്രാ­ൻ­സി­ന്റെ­ വി­ജയഗോൾ നേ­ടി­യത്. ഗ്രീ­സ്മനെ­ടു­ത്ത കോ­ർ­ണർ ഫെ­ല്ലെ­യ്നി­ക്കൊ­പ്പം ചാ­ടി­യ ഉംറ്റി­റ്റി­ വലയി­ലേ­യ്ക്ക് കു­ത്തി­യി­ടുകയായിരുന്നു. ആക്രമണത്തിൽ ഒപ്പത്തി­നൊ­പ്പമാ­യി­രു­ന്നു­ ഇരു­ ടീ­മു­കളും. ഫ്രാ­ൻ­സി­ന്റെ­ ഗോൾ കീ­പ്പർ ഹ്യൂ­റോ­ ലോ­റി­സി­നു­മു­ണ്ട് അവരു­ടെ­ വി­ജയത്തിൽ വലി­യൊ­രു­ പങ്ക്. അത്ര മി­കച്ച രീ­തി­യി­ലാ­യി­രു­ന്നു­ ലോ­റിസ് ബെ­ൽ­ജി­യത്തി­ന്റെ­ ഗോ­ളെ­ന്നു­റച്ച ഷോ­ട്ടു­കൾ കു­ത്തി­യകറ്റി­യത്. ഗോ­ൾ­കീ­പ്പർ ഹ്യൂ­ഗോ­ ലോ­റി­സി­ന്റെ­ സേ­വു­കൾ തന്നെ­യാ­യി­രു­ന്നു­ ഗോ­ളു­കൾ അകന്നു­നി­ന്ന ഒന്നാം പകു­തി­യു­ടെ­ ഹൈ­ലൈ­റ്റ്.

നാ­ഡർ ചാ­ഡ്ലി­യു­ടെ­ ഒരു­ കോ­ർ­ണറി­നു­ശേ­ഷം ആൽ­ഡർ­വയ്റൽ­ഡ് തൊ­ടു­ത്ത തന്ത്രപരമാ­യ ഗണ്ണർ ശരി­ക്കും അവി­ശ്വസനീ­യമാ­യാണ് ഹ്യൂ­ഗോ­ ലോ­റിസ് വലത്തോ­ട്ട് ചാ­ടി­ തട്ടി­യകറ്റി­യത്. സത്യത്തിൽ ലോ­റി­സി­ന്റെ­ കൈ­യിൽ തട്ടി­യ പന്ത് വഴു­തി­ പു­റത്തേ­യ്ക്ക് പറക്കു­കയാ­യി­രു­ന്നു­. ഉറു­ഗ്വേ­യ്ക്കെ­തി­രാ­യ ക്വാ­ർ­ട്ടർ­ഫൈ­നലി­ലും ലോ­റിസ് സമാ­നമാ­യൊ­രു­ സേവ് നടത്തി­യി­രു­ന്നു­. ഹ്യു­ഗോ­ ലോ­റിസ് ബെ­ൽ­ജി­യത്തി­ന്റെ­ പ്രതീ­ക്ഷകൾ തട്ടി­യകറ്റി­യപ്പോൾ ബെ­ൽ­ജി­യം ഗോ­ളി­ കുർട്ടോയിസി­ന്റെ­ മി­ന്നൽ നീ­ക്കങ്ങൾ ഫ്രാ­ൻ­സി­നെ­ ലീഡ് ഉയർ­ത്താൻ അനു­വദി­ച്ചി­ല്ല. ആദ്യ പകു­തി­യിൽ ഗ്രീ­സ്മാ­നും കൂ­ട്ടരും നടത്തി­യ നി­രവധി­ മു­ന്നേ­റ്റങ്ങൾ ബെ­ൽ­ജി­യം പ്രതി­രോ­ധം ഭംഗി­യാ­യി­ പ്രതി­രോ­ധി­ച്ചു­. ഗോൾ വഴങ്ങി­യ ശേ­ഷവും പരാ­ജയ ഭീ­തി­ ഇല്ലാ­തെ­ ഫ്രാ­ൻ­സി­നെ­ വി­റപ്പി­ച്ച പ്രകടനം പു­റത്തെ­ടു­ക്കാൻ ബെ­ൽ­ജി­യത്തിന് സാ­ധി­ച്ചു­. പന്തടക്കത്തിൽ ബെ­ൽജി­യമാ­യി­രു­ന്നു­ മു­ന്നിൽ. ഹസാ­ർ­ഡും ഡിബ്രയ്നും തന്നെ­യാ­യി­രു­ന്നു­ ബെൽ­ജി­യം മു­ന്നേറ്റങ്ങളു­ടെ­ ചു­ക്കാൻ പി­ടി­ച്ചത്. ഡി­ബ്രു­യ്നെ­യാണ് ഫ്രാ­ൻ­സ് പ്രധാ­നമാ­യും നോ­ട്ടമി­ട്ടത്.  കഴിഞ്ഞ കളി­യി­ലെ­ഫോ­മി­നടു­ത്തെ­ങ്ങു­മി­ല്ലാ­യി­രു­ന്നു­ ഡിബ്രൂയിൻ. ചാ­ഡ്ലി­ക്കും തനതാ­യ കളി­ പു­റത്തെ­ടുക്കാ­നാ­യി­ല്ല.ഹസർ­ഡി­ന്റെ­ ഗോ­ൾ­ ശ്രമങ്ങൾ ഫ്രാ­ൻ­സി­നെ­ വി­റപ്പി­ച്ചു­. ഫ്രാ­ൻ­സി­ന്റെ­ മൂന്നാം ഫൈ­നലാ­ണി­ത്. 1998ൽചാ­ന്പ്യന്മരാ­യിരുന്നു ഫ്രാൻസ്.

You might also like

Most Viewed