ലോ­കം കീ­ഴടക്കി­ ഫ്രഞ്ച് പട...


മോ­സ്‌കോ­ : ആവേ­ശവും ഗോ­ളു­കളും നി­റഞ്ഞ ഫൈ­നൽ പോ­രാ­ട്ടത്തിൽ‍ രണ്ടി­നെ­തി­രെ­ നാല് ഗോ­ളിന് ക്രൊ­യേ­ഷ്യയെ­ തോ­ൽ­പ്പി­ച്ച് ഫ്രാ­ൻ‍­സ് ഫു­ട്‌ബോൾ‍ ലോ­കകപ്പ് സ്വന്തമാ­ക്കി­. അവസരം കി­ട്ടു­ന്പോൾ‍ മാ­ത്രം മു­ന്നേ­റു­കയെ­ന്ന ഫ്രാൻസി­ന്റെ­ തന്ത്രം വി­ജയി­ച്ചപ്പോൾ‍ കളം നി­റഞ്ഞു­ കളി­ച്ച ക്രൊ­യേ­ഷ്യ തോ­റ്റു­. മാ­ൻ‍­സൂ­ക്കി­ച്ച് (18 സെ­ൽ‍­ഫ് ഗോ­ൾ‍­), ഗ്രീ­സ്മാൻ (38), പോ­ഗ്ബ (59) എംബപെ (65) എന്നി­വർ‍ ഫ്രാ­ൻ‍­സി­നാ­യി­ ഗോ­ളു­കൾ‍ നേ­ടി­യപ്പോൾ‍ പെ­രി­സി­ച്ചും (28) മാ­ൻ‍­സൂ­ക്കി­ച്ചും(69) ക്രൊ­യേ­ഷ്യക്കാ­യി­ ഗോ­ളു­കൾ‍ നേ­ടി­. ഈ വി­ജയത്തോ­ടെ­ കളി­ക്കാ­രനാ­യും പരി­ശീ­ലകനാ­യും കി­രീ­ടം നേ­ടു­ന്ന മൂ­ന്നാ­മത്തെ­യാ­ളും നാ­യകനാ­യും പരി­ശീ­ലകനാ­യും വി­ജയം നേ­ടു­ന്ന രണ്ടാ­മത്തെ­യാ­ളു­മാ­യി­ ഫ്രഞ്ച് പരി­ശീ­ലകൻ ദി­ദി­യർ‍ ദെ­ഷാംപ്‌സ് മാ­റി­.

സെ­മി­ ഫൈ­നൽ‍ കളി­ച്ച ടീ­മിൽ‍ നി­ന്നും മാ­റ്റങ്ങളി­ല്ലാ­തെ­യാണ് ഫ്രാ­ൻ‍­സും ക്രൊ­യേ­ഷ്യയും കലാ­ശ പോ­രാ­ട്ടത്തി­നി­റങ്ങി­യത്. മത്സരത്തി­ന്റെ­ ആദ്യ മി­നി­റ്റ് മു­തൽ‍ ക്രൊ­യേ­ഷ്യയാ­യി­രു­ന്നു­ മത്സരം നി­യന്ത്രി­ച്ചത്. പക്ഷേ­ കളി­യു­ടെ­ ഗതി­ക്ക് വി­പരീ­തമാ­യി­ പതി­നെ­ട്ടാം മി­നി­റ്റിൽ‍ ക്രൊ­യേ­ഷ്യ ഗോൾ വഴങ്ങി­. ഗ്രീ­സ്മാ­നെ­ ബ്രോ­സോ­വി­ച്ച് ഫൗൾ‍ ചെ­യ്ത് വീ­ഴ്ത്തി­യതിന് ലഭി­ച്ച ഫ്രീ­കി­ക്കാണ് ക്രൊ­യേ­ഷ്യക്ക് തി­രി­ച്ചടി­യാ­യത്. ഗ്രീ­സ്മാ­നെ­ടു­ത്ത ഫ്രീ­കി­ക്ക് കു­ത്തി­യകറ്റാ­നു­ള്ള മാ­ൻ­സൂ­ക്കി­ച്ചി­ന്‍റെ­ ശ്രമം സെ­ൽ­ഫ് ഗോ­ളിൽ കലാ­ശി­ച്ചു­.

ഫ്രാ­ൻ­സി­ന്റെ ആഘോ­ഷം 10 മി­നി­റ്റ് മാ­ത്രമാണ് നീ­ണ്ടത്. 29-ാം മി­നി­റ്റിൽ ഇവാൻ പെ­രി­സി­ച്ചി­ലൂ­ടെ­ ക്രൊ­യേ­ഷ്യ മറു­പടി­ നൽ­കി­. ഫ്രാ­ൻ­സ് ഗോ­ൾ­മു­ഖത്തെ­ ആൾ­ക്കൂ­ട്ടത്തെ­ കാ­ഴ്ചക്കാ­രാ­ക്കി­യാണ് പെ­രി­സി­ച്ച് ക്രൊ­യേ­ഷ്യയെ­ ഒപ്പത്തി­നൊ­പ്പമെ­ത്തി­ച്ചത്. ഒപ്പമെ­ത്തി­യതോ­ടെ­ ക്രൊ­യേ­ഷ്യ ആക്രമണം ശക്തമാ­ക്കു­കയാ­യി­രു­ന്നു­. ഫ്രാ­ൻ­സി­നെ­ ഞെ­ട്ടി­ച്ച ഒന്നി­ലേ­റെ­ അവസരങ്ങളാണ് മോ­ഡ്രി­ച്ചും കൂ­ട്ടരും തു­റന്നെ­ടു­ത്തത്.

എന്നാൽ, 38-ാം മി­നി­റ്റിൽ ഫ്രാ­ൻ­സ് രണ്ടാം ഗോൾ നേ­ടി­. അതു­വരെ­ നാ­യകനാ­യി­രു­ന്ന പെ­രി­സി­ച്ച് വി­ല്ലനാ­യി­. കോ­ർ‍­ണറിൽ‍ നി­ന്നും വന്ന പന്ത് ബോ­ക്‌സിൽ‍ പെ­രി­സി­ച്ചി­ന്റെ­ കയ്യിൽ തട്ടി­. തു­ടർ‍­ന്ന് ഫ്രാ­ൻ‍­സ് വാ­റിന് അപേ­ക്ഷി­ച്ചു­. ദൃ­ശ്യം പരി­ശോ­ധി­ച്ച റഫറി­ക്ക് പെ­നാ­ൽ‍­റ്റി­ അനു­വദി­ക്കാൻ രണ്ടാ­മത് ആലോ­ചി­ക്കേ­ണ്ടി­ വന്നി­ല്ല. ഗ്രീ­സ്മാ­ന്റെ­ ഷോ­ട്ട് ഗോ­ളി­ സു­ബാ­സിച്ചി­നെ­ കബളി­പ്പി­ച്ച് വലയിൽ‍ എത്തി.

അവസരം കി­ട്ടു­ന്പോൾ‍ മാ­ത്രം ആക്രമി­ക്കു­ന്ന തന്ത്രം തന്നെ­യാ­യി­രു­ന്നു­ രണ്ടാം പകു­തി­യി­ലും ഫ്രാ­ൻ‍­സ് സ്വീ­കരി­ച്ചത്. ആദ്യ പകു­തി­യെ­ അപേ­ക്ഷി­ച്ച് ക്രൊ­യേ­ഷ്യയു­ടെ­ വേ­ഗത അൽ‍­പം കു­റഞ്ഞപ്പോൾ‍ അതി­ന്റെ­ ആനു­കൂ­ല്യം ഫ്രഞ്ച് താ­രങ്ങൾ‍ മു­തലാ­ക്കു­ന്നതും രണ്ടാം പകു­തി­യിൽ‍ കണ്ടു­. 59ാം മി­നി­റ്റിൽ‍ എംബപെയു­ടെ­ ഒരു­ മു­ന്നേ­റ്റത്തിൽ‍ നി­ന്നു­മാ­യി­രു­ന്നു­ ഫ്രാ­ൻ‍­സി­ന്റെ­ മൂ­ന്നാം ഗോൾ‍. ബോ­ക്‌സിൽ‍ എംബപെയു­ടെ­ മു­ന്നേ­റ്റത്തി­നൊ­ടു­വിൽ‍ പന്ത് ­കി­ട്ടി­യ ഗ്രീ­സ്മാൻ അത് പി­ന്നിൽ‍ നി­ന്നും ഓടി­വരി­കയാ­യി­രു­ന്ന പോൾ‍ പോ­ഗ്ബയ്ക്ക് നൽ‍­കി­. പോ­ഗ്ബയു­ടെ­ ഷോ­ട്ട് നേ­രെ­ ക്രൊ­യേ­ഷ്യൻ വലയിൽ‍. അവി­ടെ­ അവസാ­നി­ച്ചി­ല്ല ഫ്രാ­ൻ­സി­ന്റെ­ ഗോൾ വേ­ട്ട. ഫ്രാ­ൻ‍­സി­ന്റെ­ നാ­ലാ­മത്തെ­ ഗോൾ‍ പി­റന്നത് കൗ­മാ­ര വി­സ്മയം കെ­യ്‌ലി­യൻ എംബപെയു­ടെ­ കാ­ലിൽ‍ നി­ന്നാ­യി­രു­ന്നു­. ലോ­കകപ്പി­ലെ­ തന്റെ­ നാ­ലാം ഗോൾ‍ കലാ­ശപോ­രാ­ട്ടത്തി­ന്റെ­ 65ാം മി­നു­റ്റി­ലാണ് എംബപെ നേ­ടി­യത്. ഇടതു­ കോ­ർ‍­ണറിൽ‍ നി­ന്നു­ള്ള വലം കാ­ലനടി­ സു­ബാ­സി­ച്ചി­നെ­ കാ­ഴ്ചക്കാ­രനാ­ക്കി­ വീ­ണ്ടും ക്രൊ­യേ­ഷ്യൻ വലയി­ലേ­ക്ക്. 

ക്രൊ­യേ­ഷ്യക്ക് ലഭി­ച്ച സമ്മാ­നമാ­യി­രു­ന്നു­ അവരു­ടെ­ രണ്ടാം ഗോൾ‍. ലോ­കകപ്പി­ലെ­ മി­കച്ച ഗോ­ളി­യെ­ന്ന വി­ശേ­ഷണമു­ള്ള ഫ്രഞ്ച് ഗോ­ളി­ ഹ്യൂ­ഗോ­ ലോ­റി­സി­ന്റേ­താ­യി­രു­ന്നു­ 69ാം മി­നി­റ്റി­ലെ­ തി­രു­ത്താ­നാ­വാ­ത്ത പി­ഴവ്. പ്രതി­രോ­ധക്കാ­രനിൽ‍ നി­ന്നും ലഭി­ച്ച മൈ­നസ് പാസ് സ്വീ­കരി­ച്ച ലോ­റിസ് ക്രൊ­യേ­ഷ്യൻ താ­രം മാ­ൻ‍­സൂ­ക്കി­ച്ച് ഓടി­ വരു­ന്നത് കണ്ട് ഡ്രി­ബിൾ‍ ചെ­യ്യാൻ ശ്രമി­ച്ചു. മാ­ൻ‍­സൂ­ക്കി­ച്ചി­ന്റെ­ നീ­ട്ടി­യ കാ­ലിൽ‍ തട്ടി­ പന്ത് ഫ്രഞ്ച് വലയി­ലേ­ക്ക്. രണ്ട് ഗോ­ളി­ന്‍റെ­ കടം വീ­ട്ടാൻ ക്രൊ­യേ­ഷ്യ ശ്രമി­ച്ചെ­ങ്കി­ലും എല്ലാം ഫ്രഞ്ച് പ്രതി­രോ­ധത്തിൽ‍ തട്ടി­ തകർ‍­ന്നു­. ഒടു­വിൽ‍ നി­ശ്ചി­ത സമയം പൂ­ർ‍­ത്തി­യാ­യി­ അർ‍­ജന്റീ­നക്കാ­രൻ റഫറി­ നെ­സ്റ്റർ‍ പി­റ്റാ­നയു­ടെ­ ലോംഗ് വി­സിൽ‍ വന്നതോ­ടെ­ ഫ്രാ­ൻസ് ലോ­കകപ്പിൽ‍ തു­ടർ‍­ന്ന സ്ഥി­രമാ­യ പ്രകടനത്തിന് മു­ന്നിൽ‍ ക്രൊ­യേ­ഷ്യ സന്പൂ­ർ‍­ണ്ണമാ­യി­ അടി­യറവ് പറഞ്ഞു­. അവസാ­ന വി­സിൽ‍ വരെ­ മനോ­ഹരമാ­യ കളി­ പു­റത്തെ­ടു­ത്ത ക്രൊ­യേ­ഷ്യ തലയു­യർ‍­ത്തി­ തന്നെ­യാണ് റഷ്യയിൽ‍ നി­ന്നും മടങ്ങു­ന്നത്. 

ആതി­ഥേ­യരാ­യി­ 1998ൽ‍ കി­രീ­ടം ഉയർ‍­ത്തി­യ ഫ്രാ­ൻ‍­സ് രണ്ടാം തവണയാണ് കി­രീ­ടത്തിൽ‍ മു­ത്തമി­ടു­ന്നത്. 2006ലും അവർ‍ ഫൈ­നൽ‍ കളി­ച്ചി­രു­ന്നെ­ങ്കി­ലും ഇറ്റലി­യോട് പരാ­ജയപ്പെ­ട്ടു­. ലോ­കകപ്പിൽ‍ മൂ­ന്നാം സ്ഥാ­നത്ത് വരെ­ എത്തി­യി­ട്ടു­ള്ള ക്രൊ­യേ­ഷ്യ ഇതാ­ദ്യമാ­യി­ ചരി­ത്രം കു­റി­ക്കാ­നു­ള്ള തയ്യാ­റെ­ടു­പ്പി­ലാണ് മത്സരത്തി­നി­റങ്ങി­യത്. 

You might also like

Most Viewed