ലോക ബാഡ്മിന്റൺ : സിന്ധുവിന് വെള്ളിമെഡൽ


നാൻജിങ് (ചൈന) : ലോക ബാഡ് മിന്റൺ ചാന്പ്യൻഷിപ്പിൽ സ്വർണ്ണ മെ­ഡലിനായി ഇന്ത്യ ഇനിയും കാത്തി­രിക്കണം. ഇത്തവണ സ്വർണ്ണ പ്രതീ­ക്ഷയേകി ഫൈനലിൽ പ്രവേശിച്ച ഇന്ത്യൻ താരം പി.വി സിന്ധുവിന് വെള്ളിമെഡൽ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. വനിതാ സിംഗിൾസിന്റെ കലാശപ്പോരിൽ സ്പാനിഷ് താരം കരോലിന മാരിൻ സിന്ധുവിനെ പരാജയപ്പെടുത്തി സ്വർണ്ണമെഡൽ നേടുകയായിരുന്നു. നിർണായക സമയത്ത് ഫോമിന്റെ ഔന്നത്യത്തിലേയ്ക്ക് ഉയർന്ന മാരിൻ, നേരിട്ടുള്ള സെറ്റു­കൾക്കാണ് സിന്ധുവിനെ വീഴ്ത്തി­യത്. സ്കോർ: 21-19, 21-10.

12ാം തവണ സിന്ധുവുമായി നേ­ർക്കുനേരെത്തിയ മാരിന്റെ ഏഴാം വിജയമാണിത്. അതേസമയം, ഇക്ക ഴിഞ്ഞ ജൂണിൽ നടന്ന മലഷ്യൻ ഓപ്പണിൽ മാരിനെ വീഴ്ത്തിയ സിന്ധു­വിന് ഇവിടെ വിജയം ആവർത്തിക്കാ­നായില്ല. കഴിഞ്ഞ വർഷവും ഫൈ­നലിൽ തോറ്റ സിന്ധു തുടർച്ചയായ രണ്ടാം വർഷമാണ് വെള്ളി നേടു­ന്നത്. ജപ്പാന്റെ നോസോമി ഒക്കുഹാ­രയോടാണ് അന്ന് തോറ്റത്. ഇതിനു പുറമെ, 2015, 2017 വർഷങ്ങളിൽ സിന്ധു വെ­ങ്കലവും നേടിയിട്ടുണ്ട്.

You might also like

Most Viewed