ചരിത്രം കുറിച്ച് സിന്ധു ഫൈനലിൽ


ഫൈനൽ മത്സരം നാളെ

ജക്കാർത്ത : ഏഷ്യൻ ഗെയിംസ് ബാഡ്മിന്റണിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമായി ചരിത്രം കുറിച്ച് പി.വി സിന്ധു. റിയോ ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാവായ സിന്ധു, ഇന്ന് വനിതാ സിംഗിൾസ് സെമിഫൈനലിൽ ജപ്പാന്റെ ലോക രണ്ടാം നമ്പർ താരം അകാനെ യമാഗുച്ചിയെ 21−17, 14−21, 21−1ന് മുട്ടു കുത്തിച്ചാണ് ഫൈനലിലെത്തി­യത്. ചരിത്രത്തിലാദ്യമായി ബാഡ്മിന്റണിൽ സ്വർ­ണമോ വെള്ളിയോ നേടാനുള്ള അവസരമാണ് സി­ന്ധു ഇതോടെ സ്വന്തമാക്കിയിരിക്കുന്നത്.

മത്സരത്തിന്റെ തുടക്കത്തിൽ അൽപ്പമൊന്ന് പതറിയെങ്കിലും സിന്ധു യമഗുച്ചിക്കെതിരെ മി­ന്നൽ സർവ്വുകളുമായി മുന്നേറി. യമാഗുച്ചിയും വിട്ടുകൊടുക്കാതെ പൊരുതിയതോടെ ആദ്യ ഗെ­യിം മുതൽ മത്സരം ആവേശകരമായി. ലോങ് റാ­ലികളും പ്ലെസിംഗ് ഷോട്ടുകളും കാണികളെയും ആവേശഭരിതരാക്കി. ലീഡ് മാറിമറിഞ്ഞുകൊണ്ടേ­യിരുന്നു. ആദ്യ ഇടവേളയിൽ സിന്ധു 11−8ന് മുന്നി­ട്ടുനിന്നു. തുടർന്ന് 17−12ന് ലീഡുയർത്തിയ സിന്ധു 21−17ന് ഗെയിമും സ്വന്തമാക്കി. രണ്ടാം ഗെയിമിലും സിന്ധു തകർപ്പൻ പ്രകടനം തുടർന്നു. വളരെപ്പെട്ടെന്നുതന്നെ 8−5ന് ലീഡ് നേടി. പക്ഷേ യമാഗുച്ചി 10−10ന് തുല്യതയിലാക്കി. തുടർന്ന് ലീഡ് നേടു­കയും ചെയ്തു. 21 ­− 15 എന്ന നിലയിൽ ഗെയിം നേടിയ യമാഗുച്ചി മൂന്നാം ഗെയിമിലേയ്ക്ക് കളി നീട്ടി. മൂന്നാം ഗെയിമിലും ഇഞ്ചോടിഞ്ച് പോരാട്ടം നടന്നു. സുദീർഘമായ റാലികൾ മത്സരത്തിന്റെ ആവേശം ഇരട്ടിയാക്കി. ഇടവേളയിൽ 11−7ന് ലീഡ് നേടി സിന്ധു മുന്നിട്ടുനിന്നു.

ഫൈനൽ നാളെ നടക്കും. നേരത്തെ സൈന നേവാളിനെ തോൽപ്പിച്ച ചൈനീസ് തായ്പേയിയു­ടെ ലോക ഒന്നാം നമ്പർ താരം തായ് സൂ യിങ്ങാണ് ഫൈനലിൽ സിന്ധുവിന്റെ എതിരാളി. അതേസമയം, സിന്ധുവിനു മുൻപ് ക്വർട്ടർ കടമ്പ കടന്ന സൈന നെഹ്വാളിന്റെ ചരിത്രക്കുതിപ്പിന് സെമിഫൈനലിൽ വിരാമമായി. ഇന്ന് നടന്ന ആദ്യ സെമി പോരാട്ടത്തിൽ ചൈനീസ് തായ്പേയി­യുടെ ലോക ഒന്നാം നന്പർ താരം തായ് സൂ യിങ് നേരിട്ടുള്ള സെറ്റുകൾക്കാണ് സൈനയെ വീഴ്ത്തി­യത്. സ്കോർ: 21-17, 21-14. ഇതോടെ സൈനയുടെ പോരാട്ടം വെങ്കല മെഡലിൽ ഒതുങ്ങി. മത്സരത്തി­ന്റെ തുടക്കം മുതൽ തായ് സു ഇംഗ് മുന്നിട്ടുനി­ന്നിരുന്നു. ഇടയ്ക്കിടെ തിരിച്ചുവരവിനുള്ള ശ്രമം നടത്തിയ സൈനയ്ക്ക് പക്ഷേ ഒരിക്കലും ലീഡെടു­ക്കാനായില്ല. ആദ്യ ഗെയിമിൽ 14-­15 എന്ന നിലയിൽ പോരുതിനിന്ന സൈന പക്ഷേ 21­-17ന് കീഴടങ്ങു­കയായിരുന്നു. രണ്ടാം ഗെയിമിൽ ആദ്യ ഷോട്ടു­ തന്നെ പിഴച്ചു. പട്ടെന്ന് തായ് സു ഇംഗ് 3−0ത്തിന് ലീഡെടുക്കുകയും ചെയ്തു. 3−6ന് പിന്നിൽ നിന്ന സൈനയുടെ തിരിച്ചുവരവിനുള്ള ശ്രമം 6−6 വരെ­യെത്തി. എന്നാൽ 9−6ന് എതിരാളി വീണ്ടും ലീഡെ­ടുത്തു. പക്ഷേ സൈന 10­-10ന് വീണ്ടും തുല്യതയി­ലെത്തിച്ചു. പിന്നീട് 13−12ന് മത്സരത്തിലാദ്യമായി സൈന ലീഡെടുത്തു. എന്നാൽ 18−14ന് തായ് സു ഇംഗ് വീണ്ടും മുന്നിലെത്തി. തുടർന്ന് സൈനയ്ക്ക് ഒരു പോയിന്റുപോലും നേടാനായില്ല.

You might also like

Most Viewed