ചരി­ത്ര നേ­ട്ടം : ഏഷ്യൻ‍ ഗെ­യിംസ് ബാ­ഡ്മി­ന്റണിൽ‍ സി­ന്ധു­വിന് വെ­ള്ളി­


ജക്കാ­ർ­ത്ത : ഏഷ്യൻ‍ ഗെ­യിംസ് വനി­താ­ ബാ­ഡ്മി­ന്റണിൽ‍ സിംഗി­ൾ­സ് ഫൈ­നലിൽ ഇന്ത്യൻ താ­രം പി­.വി­ സി­ന്ധു­വിന് വെ­ള്ളി­. ലോ­ക ഒന്നാം നന്പർ താ­രം ചൈ­നീസ് താ­യ്പേ­യു­ടെ­ തായ് സു­ യിംഗി­നോടു­ള്ള ഏറ്റുമുട്ടലിൽ സി­ന്ധു­ തോ­ൽ­വി­ ഏറ്റു­വാ­ങ്ങു­കയാ­യി­രു­ന്നു­. സ്കോ­ർ: 21−13, 21−16. ഫൈ­നലിൽ തോ­റ്റെ­ങ്കി­ലും പി­.വി­ സി­ന്ധു­വി­നും ഇന്ത്യൻ ബാ­ഡ്മി­ന്റണും ഇത് ചരി­ത്ര നി­മി­ഷം. ഏഷ്യൻ ഗെ­യിംസ് ബാ­ഡ്മി­ന്റണിൽ വെ­ള്ളി­ നേ­ടു­ന്ന ആദ്യ ഇന്ത്യൻ താ­രമെ­ന്ന റെ­ക്കോഡ് ഇനി­ സി­ന്ധു­വിന് സ്വന്തം.

ഫൈ­നലി­ലെ­ ആദ്യ ഗെ­യി­മിൽ 5−0ത്തിന് ലീ­ഡ് ­നേ­ടി­യാണ് തായ് താ­രം തു­ടങ്ങി­യത്. തു­ടർ­ന്നാണ് സി­ന്ധു­വിന് ആദ്യ പോ­യി­ന്റ് നേ­ടാ­നാ­യത്. തു­ടർ­ന്ന് 3−5വരെ­യെ­ത്തി­ച്ചു­. 8−4ന് മു­ന്നേ­റി­യ തായ് കോ­ർ­ട്ടിൽ നി­റഞ്ഞു­നി­ന്ന് സ്മാ­ഷു­കൾ പാ­യി­ച്ചത് സി­ന്ധു­വിന് കനത്ത വെ­ല്ലു­വി­ളി­യാ­യി­. കരു­ത്തു­റ്റ സ്ട്രോ­ക്കു­കളും പ്ലേ­സിംഗും കാ­ഴ്ച്ചവെച്ച തായ് ലീഡ് പെ­ട്ടെ­ന്ന് 10−5ആയി­ ഉയർ­ത്തി­. എന്നാൽ ഇടവേ­ളയിൽ സി­ന്ധു­ ലീഡ് നാ­ല് ­പോ­യി­ന്റാ­യി­ കു­റച്ചു­. ഇടവേ­ള കഴി­ഞ്ഞെ­ത്തി­യ സി­ന്ധു­ 9−11ലേ­ക്ക് മു­ന്നേ­റി­. എന്നാൽ 15−10ലെ­ത്തി­യ തായ് ഗെ­യി­മിൽ പി­ടി­ മു­റു­ക്കു­ന്നതാണ് കണ്ടത്. 12−17വരെ­ ഇന്ത്യൻ താ­രം പൊ­രു­തി­ നോ­ക്കി­യെ­ങ്കി­ലും ആദ്യ ഗെ­യിം നഷ്ടപ്പെ­ടു­ന്നത് നി­രാ­ശയോ­ടെ­ കണ്ടു­നി­ന്നു­.

രണ്ടാം ഗെ­യി­മിൽ ആദ്യ പോ­യി­ന്റ് നേ­ടി­യത് സി­ന്ധു­വാ­യി­രു­ന്നു­. തായ് സു­ ഇംഗ് പക്ഷേ­ വി­ട്ടു­കൊ­ടു­ക്കാൻ തയ്യാ­റാ­യി­രു­ന്നി­ല്ല. അവർ 3−1ന് ലീ­ഡി­ലേ­ക്കെ­ത്തി­. 4−4ന് തു­ല്യതയി­ലാ­ക്കി­ സി­ന്ധു­വും കരു­ത്തു­കാ­ട്ടി­യെ­ങ്കി­ലും മി­കവ് നി­ലനി­റു­ത്താ­നാ­യി­ല്ല. 7−4ന് തായ് വീ­ണ്ടും ലീ­ഡി­ലെ­ത്തി­. രണ്ടാം ഗെ­യി­മി­ന്റെ­ ഇടവേ­ളയിൽ തായ് 11−7ന് മു­ന്നി­ലാ­യി­രു­ന്നു­. ഇടവേ­ള കഴി­ഞ്ഞെ­ത്തി­യ തായ് പു­റത്തെ­ടു­ത്ത ശക്തമാ­യ ഷോ­ട്ടു­കൾ­ക്ക് മറു­പടി­യി­ല്ലാ­തെ­ ഇന്ത്യൻ താ­രം പതറി­. ഇടയ്ക്ക് സർ­വ്വീ­സും പി­ഴച്ചു­. ഇതോ­ടെ­ 10−15ന് പി­ന്നി­ലാ­വു­കയും ചെ­യ്തു­. അവസാ­ന സമയത്തെ­ പോ­രാ­ട്ടത്തി­ലൂ­ടെ­ സി­ന്ധു­ 15−19വരെ­യെ­ത്തി­യെ­ങ്കി­ലും തോ­ൽ­വി­യിൽ നി­ന്ന് രക്ഷപെ­ടാ­നാ­യി­ല്ല.

You might also like

Most Viewed