ഏഷ്യൻ ഗെയിംസ് മെഡൽ പട്ടികയിൽ ബഹ്റൈൻ മുന്നേറുന്നു


മനാമ : ഏഷ്യൻ ഗെയിംസിൽ മുന്നേറ്റത്തിന്റെ ചരി­ത്രമെഴുതി ബഹ്റൈൻ പത്താം സ്ഥാനത്തേക്ക്. 12 സ്വർണവും ആറ് വെള്ളിയും ഏഴ് വെങ്കലവും നേ­ടിയാണ് ബഹ്റൈൻ കായിക ലോകത്ത് ശ്രദ്ധേ­യരായിരിക്കുന്നത്. ഇന്നലെ മാത്രം നേടിയത് നാലുസ്വർണമാണ്. 5000 മീറ്റർ പുരുഷന്മാരുടെ ഓട്ടത്തിൽ ബഹ്റൈന്റെ ബിർഹനു ബാലെവ് സ്വർണ്ണം കൊയ്തു. ഇതേ മത്സരത്തിൽ ബഹ്റൈ­ന്റെ അൽബെർട്ട് റോപ്പ് വെള്ളിയും നേടി. വനി­ തകളുടെ 1500 മീറ്റർ ഓട്ടത്തിൽ ബഹ്റൈൻറ കാ­ൽകിദാൻ റെഫ്കാദു സ്വർണവും ടിഗിസ്റ്റ് ബിലെയ് വെള്ളിയും നേടി. വനിതകളുടെ 4x100 മീറ്റർ റിലെ­യിലും ബഹ്‌റൈൻ സ്വർണം നേടി. ഇമാൻ എസ്സ, എഡിഡി­ യോങ് ഒഡിഡോങ്, സൽവ ഇദ് നാസർ, ഹാജർ അൽഖൽദി എന്നിവരാണ് റിലെ ടീമിൽ ഉണ്ടായി­രുന്നത്.

കഴിഞ്ഞ ദിവസം വനിതകളുടെ 200 മീറ്റർ ഓട്ടത്തിൽ ബഹ്റൈന്റെ എഡിഡിയോങ് ഒഡി­ ഡോങ് 22.96 സെക്കന്റുകൊണ്ട് സ്വർണം നേടി­ യിരുന്നു. കഴിഞ്ഞ ദിവസം മിക്സഡ് 400 മീറ്റർ റിലെയിലും ബഹ്റൈൻ ടീം സ്വർണം കൊയ്തു. അലി ഖമീസ്, കമി അദെകോയ, സൽവ ഇദ് നാ­സർ, അബൂബേക്കർ അബ്ബാസ് എന്നിവർ അടങ്ങിയ റിലെ ടീമാണ് ഒന്നാമതെത്തിയത്. പുരുഷന്മാരുടെ 10,000 മീറ്ററിൽ ഹസൻ ചാനി, വനിതകളുടെ 100 മീറ്ററിൽ എഡിഡിയോങ് ഒഡിഡോങ്, വനിതകളു­ടെ 400 മീറ്ററിൽ സൽവ ഈദ് നാസർ, വനിതകളു­ടെ മാരത്തോണിൽ റോസ് ചെലിമോ, വനിതകളു­ടെ 400 മീറ്റർ ഹർഡിൽസിൽ കെമി അദെകോയ, 3000 മീറ്റർ വനിത സ്റ്റീപ്ൾ ചേസിൽ വിൻഫ്രഡ് യവി എന്നിവരും കഴിഞ്ഞ ദിവസങ്ങളിൽ സ്വർണം നേടി.

You might also like

Most Viewed